ADVERTISEMENT

അധ്യാപക ഒഴിവ്
നഗരൂർ∙നെടുംമ്പറമ്പ് ഗവ.എച്ച്എസ്എസിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി 11ന്.

കല്ലമ്പലം∙പള്ളിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി 10.30ന്.

കഴക്കൂട്ടം∙ കഴക്കൂട്ടം ഗവ. എച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ് തസ്തികയിൽ ഒരു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴം 10ന് സ്കൂൾ ഓഫിസിൽ .

തിരുവനന്തപുരം ∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 22ന് രാവിലെ പത്തിന്.

വെഞ്ഞാറമൂട്∙ കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടിഎ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 11 ന്.

അസി. പ്രഫസർ
കോവളം∙വെള്ളായണി കാർഷിക കോളജ് സോയിൽ സയൻസ് ആൻഡ് അഗ്രികൾചറൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലുള്ള അസി. പ്രഫ നിയമനത്തിനു 23ന് രാവിലെ 11ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾക്ക് www.kau.in

തദ്ദേശ സ്ഥാപനം: ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം ∙  തദ്ദേശ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ കൺസൽറ്റന്റ്,  ഗ്രാജ്വേറ്റ് ഇന്റേൺ, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്റേൺ എന്നീ തസ്തികകളിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ കൺസൽറ്റന്റ് ഇന്റേൺഷിപ്പിന് സിവിൽ എൻജിനീയറിങ് ബിരുദധാരികൾക്കും ഗ്രാജ്വേറ്റ് ഇന്റേൺ ആയി ബി-ടെക് സിവിൽ/കംപ്യൂട്ടർ സയൻസ് ബിരുദധാരികൾക്കും പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്റേണായി എം.ടെക്- സ്ട്രക്ചറൽ എൻജിനീയറിങ് / ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് https://asapkerala.gov.in/careers/. അപേക്ഷ 8ന് അകം നൽകണം.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ
തിരുവനന്തപുരം∙ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള പുലയനാർകോട്ട ഗവ. കെയർ ഹോമിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 12ന്. ഫോൺ– 0471 2440747.

കോഴ്സുകൾ
തിരുവനന്തപുരം ∙ കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക്ക് കോളജിലെ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിനു കീഴിൽ ആരംഭിക്കുന്ന ഓട്ടോ കാഡ്, ബ്യൂട്ടീഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2490670.

കെൽട്രോണിൽ കോഴ്സുകൾ 
തിരുവനന്തപുരം ∙ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജംക്ഷനിലെ കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടോ 0471-2337450, 0471-2320332 നമ്പരിലോ ബന്ധപ്പെടണം. 

ടീച്ചേഴ്സ് ട്രെയ്നിങ്
കെൽട്രോൺ നടത്തുന്ന ഒരു വർഷത്തേക്കുള്ള മോണ്ടിസോറി ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9072592412, 9072592416

ധ്യാനം 8 മുതൽ
മുട്ടട ∙ ഹോളിക്രോസ് ചർച്ച് റിഡംന്ററിസ്റ്റ് ധ്യാനകേന്ദ്രത്തിൽ 8 മുതൽ 10 വരെ ബ്രദർ ജോൺ ആന്റണി നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം നടക്കും. 8 ന് രാവിലെ 9 മുതൽ 10 ന് വൈകിട്ട് 4 വരെയാണ് ധ്യാനം. ഫോൺ: 8129638554, 9633600968.

ക്വിസ് 9ന് 
മലയിൻകീഴ് ∙ സിപിഎം വിളപ്പിൽ ഏരിയ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ക്വിസ് 9ന് രാവിലെ 10ന് മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ, കോളജ് വിദ്യാർഥികളുടെ 2 പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. ഫോൺ : 9495471025.

സമൂഹ വിവാഹം: അപേക്ഷ ക്ഷണിച്ചു
ആറ്റിങ്ങൽ∙ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് തോന്നയ്ക്കൽ സായിഗ്രാമത്തിൽ സത്യസായി ബാബയുടെ 99 -ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചു നിർധനരായ യുവതി യുവാക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. സമൂഹ വിവാഹത്തിലേക്കായി എല്ലാ മത വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. രക്ഷാകർത്താക്കൾ വിവാഹം നിശ്ചയിച്ച ശേഷം സാമ്പത്തിക പ്രയാസം കാരണം വിവാഹം നടത്തുവാൻ കഴിയാത്തവരെയാണ് പരിഗണിക്കുന്നത്. ഫോട്ടോയും വിശദവിവരങ്ങളും അടങ്ങിയ അപേക്ഷയും അവിവാഹിതരാണെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ കത്തും സഹിതം 10 വരെ അപേക്ഷിക്കാം. ഫോൺ: 99464 80139, 0471 -2721422

എം ഫോർ മാരി സൗജന്യ വിവാഹ റജിസ്ട്രേഷൻ ഡ്രൈവ്  ആനാട്ട്
നെടുമങ്ങാട് ∙മലയാള മനോരമ എം ഫോർ മാരിയുടെ സൗജന്യ  വിവാഹ റജിസ്ട്രേഷൻ കൗണ്ടർ  ഇന്നും നാളെയും രാവിലെ 9 മുതൽ 7 വരെ ആനാട് പെരിങ്ങാവൂർ ശ്രീ സുബ്രഹ്മണ്യ  സ്വാമി ക്ഷേത്രത്തിൽ നടത്തും. ലക്ഷക്കണക്കിന് പ്രൊഫൈലുകളിൽ നിന്ന്  ഇഷ്ടപ്പെട്ട  ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സുവർണാവസരമാണിത് . ഫോട്ടോ, ബയോഡേറ്റ കൊണ്ടു വരേണ്ടതാണ്. പുതുതായി റജിസ്റ്റർ  ചെയ്യുവാനും നിലവിലുള്ളവ പുതുക്കാനും അവസരമുണ്ടായിരിക്കും. ഫോൺ: 81389 00792

എം ഫോർ മാരി സൗജന്യ വിവാഹ റജിസ്ട്രേഷൻ കോരാണിയിൽ
തിരുവനന്തപുരം ∙പ്രമുഖ വൈവാഹിക പോർട്ടലായ മലയാള മനോരമ എം ഫോർ മാരിയിലേക്കുള്ള സൗജന്യ റജിസ്ട്രേഷൻ 8നും 9നും രാവിലെ 10 മുതൽ 5 വരെ കോരാണി എസ്എൻഡിപി ശാഖ ഓഫിസിൽ നടക്കും. ലക്ഷങ്ങളിൽനിന്നു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സുവർണാവസരമാണിത്. ഫോട്ടോ, ബയോഡേറ്റ, ജാതകക്കുറിപ്പ്(ആവശ്യമെങ്കിൽ), ഐഡി പ്രൂഫ് ഇവ കൊണ്ടുവരണം. പുതുതായി റജിസ്റ്റർ ചെയ്യാനും നിലവിലുള്ളവ പുതുക്കാനും അവസരമുണ്ട്. ഫോൺ: 90745 56553.

ജലവിതരണം തടസ്സപ്പെടും
ബാലരാമപുരം∙ ആറാലുംമൂട് ജലവിതരണ സെക്‌ഷന്റെ പരിധിയിൽ വരുന്ന ചൂഴാറ്റുകോട്ട ജലശുദ്ധീകരണ ശാലയിൽ ശുചീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ 11,12 തീയതികളിൽ വിളവൂർക്കൽ‌, പള്ളിച്ചൽ പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കല്ലിയൂർ പഞ്ചായത്തിലെ കുടുംബന്നൂർ, കോൺവന്റ് റോഡ്, സൗഹൃദഗ്രാമം, ബാലരാമപുരം പഞ്ചായത്തിലെ എരുത്താവൂർ, പരുത്തിമഠം, വടക്കേവിള തുടങ്ങിയ പ്രദേശങ്ങളിലും ജലവിതരണം പൂർണമായി തടസ്സപ്പെടുമെന്ന് അസി.എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com