ADVERTISEMENT

തിരുവനന്തപുരം ∙ പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക രീതി സമാന സ്വഭാവമുള്ളതാണെന്നും, ഇതേ രീതിയിലാണ് തമിഴ്നാട്ടിൽ 3 കൊലപാതകങ്ങൾ നടത്തിയതെന്നും ഫൊറൻസിക് വിദഗ്ധന്റെ മൊഴി. കന്യാകുമാരി ആശാരിപ്പളളം ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധൻ ഡോ. ആർ. രാജ മുരുകനാണ് അഡിഷനൽ ജില്ലാ സെഷൻസ് കോടതി മുൻപാകെ മൊഴി നൽകിയത്. തമിഴ്നാട് കന്യാകുമാരി തോവാല വെളളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. 

ഇരകളുടെ ശബ്ദം പുറത്ത് വരാതിരിക്കാൻ സ്വനപേടകത്തിന് മുറിവേൽപിക്കുന്ന രീതിയാണ് രാജേന്ദ്രൻ അവലംബിക്കുന്നത്. മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരു പോലത്തേതാണെന്ന് ഡോക്ടർ കോടതിയിൽ മൊഴി നൽകി. ഇരയുടെ പിന്നിലൂടെ എത്തിയാണ് കഴുത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവ് ഉണ്ടാക്കുന്നത്. ഈ മുറിവ് പിന്നീട് മരണ കാരണമായി തീരുമെന്നും ഡോക്ടർ മൊഴി നൽകി.

കന്യാകുമാരി തോവാള വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം ചെയ്തത് ഡോ.രാജ മുരുകൻ ആയിരുന്നു. കോടതിയിൽ സമർപ്പിച്ച വിനീതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും താൻ തമിഴ്നാട്ടിൽ ചെയ്ത മൂന്ന് പോസ്റ്റ്മോർട്ടത്തിലും പ്രതി ഇരകളെ കൊലപ്പെടുത്തിയ രീതി സമാനമാണെന്നും ഡോക്ടർ മൊഴി നൽകി.

English Summary:

A forensic expert has revealed chilling similarities between the murder of Vineetha in Thiruvananthapuram and three other murders in Tamil Nadu, suggesting the involvement of a potential serial killer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com