ADVERTISEMENT

വിഴിഞ്ഞം∙മത്സ്യബന്ധന തുറമുഖം ആധുനികവൽക്കരണ പദ്ധതി ഈ വർഷം നടപ്പാകില്ലെന്നു ഉറപ്പായി. ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ഇക്കുറി മുതലപ്പൊഴിയിലേക്ക് അനുവദിച്ചതിനാൽ വിഴിഞ്ഞത്തേക്ക്  അടുത്ത വർഷം കിട്ടുമെന്ന പ്രതീക്ഷയാണുള്ളതെന്നു ഹാർബർ എൻജി.അധികൃതർ. ആധുനിക സൗകര്യങ്ങളോടെ മത്സ്യബന്ധന തുറമുഖത്തെ വികസിപ്പിക്കുന്നതിനു കഴിഞ്ഞ നവംബറിലാണ് ഹാർബർ എജിൻജി. വകുപ്പു രൂപരേഖ തയാറാക്കി സമർപ്പിച്ചത്. കേന്ദ്രത്തിൽ നിന്നുള്ള ധനസഹായത്തിനായി  25കോടിയുടെയും   48 കോടിയുടെയും  രണ്ടു  പദ്ധതികളാണ് സമർപ്പിച്ചത്. 

വിസിൽ പദ്ധതി വരുന്നു
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) നേതൃത്വത്തിൽ ആവിഷ്കരിച്ച വലിയ കടപ്പുറത്തെ മത്സ്യബന്ധന തുറമുഖ പദ്ധതിയും സജീവ പരിഗണനയിലാണെന്നു അധികൃതർ അറിയിച്ചു.മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരം നിർദേശിച്ചുള്ള കേന്ദ്ര ഏജൻസിയിൽ നിന്നു ഇതു സംബന്ധിച്ച വിശദ റിപ്പോർട്ടിനായി കാക്കുകയാണെന്നു വിസിൽ അധികൃതർ പറഞ്ഞു.

English Summary:

The Vizhinjam fishing harbor modernization project will not proceed this year, with funding anticipated for next year. Proposals for substantial financial assistance have been submitted, and the International Ports Company (Whistle) is actively considering the project for future development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com