തിരുവനന്തപുരം ജില്ലയിൽ ഇന്ന് (09-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
എസ്കെ ഹോസ്പിറ്റലിലും എസ്കെ പേയാട് ക്ലിനിക്കിലും മെഗാ മെഡിക്കൽ ക്യാംപ്; തിരുവനന്തപുരം∙ ലോക ഡയബറ്റിക് ദിനത്തോടനുബന്ധിച്ച് 12നും 13നും ഇടപ്പഴിഞ്ഞി എസ്കെ ഹോസ്പിറ്റലും 11ന് പേയാട് തച്ചോട്ടുകാവ് എസ്കെ ക്ലിനിക്കിലും 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. ഡോ.തങ്കം, ഡോ.ഗീതാ കുമാർ, ഡോ.ദീപ, ജനറൽ സർജൻ ഡോ.വിഷ്ണു ചന്ദ്രൻ, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപിൽ ബ്ലഡ് ഷുഗർ,ബിപി, HBA1C, തൈറോയ്ഡ്, യൂറിക് ആസിഡ്, കണ്ണു പരിശോധന, റെറ്റിനോപ്പതി, ന്യൂറോപ്പതി എന്നീ ടെസ്റ്റുകളും ഡയബറ്റിക് കൺസൽറ്റേഷൻ, ജനറൽ സർജറി കൺസൽറ്റേഷൻ, ഒഫ്താൽമോളജി കൺസൽറ്റേഷൻ, ന്യൂട്രീഷൻ സേവനങ്ങളും സൗജന്യമായി ലഭിക്കും. റജിസ്ട്രേഷൻ ഉച്ചയ്ക്കു 12 മണി വരെ. ഫോൺ 0471 2944 444, 7902 775000.
അസാപ് കേരളയിൽ ഒഴിവുകൾ
തിരുവനന്തപുരം ∙ അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിങ് തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു. വിഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്പെഷലിസ്റ്റ് , ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രഫർ ഒഴിവുകളിലേക്ക് 12 വരെ അപേക്ഷിക്കാം. www.asapkerala.gov.in
ഇന്റേൺഷിപ്
തിരുവനന്തപുരം∙മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് സെമസ്റ്റർ ഇടവേളകളിൽ സർക്കാരിന്റെ ടെക്നിക്കൽ സെന്ററിൽ ഹ്രസ്വകാല ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. www.cfsc.org.in, 9446536007.
ഐടിഐയിൽ സീറ്റ് ഒഴിവ്
തിരുവനന്തപുരം ∙ പുതുതായി ആരംഭിക്കുന്ന ചാല ഗവ. ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നിഷ്യൻ (3ഡി പ്രിന്റിങ്), മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ എഫക്ട് എന്നീ ട്രേഡുകളിലേക്ക് എസ്ടി വിഭാഗത്തിൽപെട്ടവർക്കും പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഏതാനും ഒഴിവുകളുണ്ട്. 11ന് 3 ന് മുൻപ് ചാക്ക ഗവ.ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.8547898921.
പ്ലെയ്സ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം ∙ കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 16ന് 10 മുതൽ പ്ലെയ്സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എസ്എസ്എൽസി/ പ്ലസ്ടു/ ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.15ന് ഉച്ചയ്ക്ക് 1ന് മുൻപ് https://tinyurl.com/yyfz7b8y എന്ന ലിങ്ക് വഴി പേര് റജിസ്റ്റർ ചെയ്യണം. 0471-2304577, www.facebook.com/MCCTVM
അധ്യാപക ഒഴിവ്
പട്ടം ∙ ഗവ.മോഡൽ ഗേൾസ് എച്ച്എസ്എസിൽ യുപി വിഭാഗം ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം 13 ന് 10.30ന് സ്കൂൾ ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനിൽ ഗവ.അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 0471-2474720, 2467728. www.captkerala.com
ക്വിസ് നടത്തും
വർക്കല∙ ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കു സംസ്ഥാനതല ക്വിസ് മത്സരം നടത്തും. 10 ന് അകം റജിസ്റ്റർ ചെയ്യണം. 9495266388, 8078366388.