ശ്രീചിത്ര ഹോമിലെ കുട്ടികൾക്ക് കായിക ഉപകരണങ്ങളും വാട്ടർ പ്യൂരിഫയറും നൽകി ഡിഎൽഎസ്എ
Mail This Article
തിരുവനന്തപുരം∙ ശ്രീചിത്ര ഹോമിലെ കുട്ടികൾക്ക് കായിക ഉപകരണങ്ങളും കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി വാട്ടർ പ്യൂരിഫയറും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സമ്മാനിച്ചു. കുട്ടികളുടെ കായിക – മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മാനം. ഹോമിലെ കുട്ടികൾ കോടതി സന്ദർശിച്ച വേളയിൽ പെൺകുട്ടികൾക്ക് വേണ്ട കായിക ഉപകണങ്ങളുടെ അഭാവം അന്നത്തെ ജില്ലാ ജഡ്ജിയും ഡിഎൽഎസ്എ ചെയർമാനുമായിരുന്ന പി.വി. ബാലകൃഷ്ണന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്നാണ് ഡിഎൽഎസ്എ മുൻകൈയെടുത്ത് ഇവ കൈമാറിയത്.
ശ്രീചിത്ര ഹോമിൽ നടന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്.ഷംനാദ് ഉദ്ഘാടനം ചെയ്തു. സംവാദാ കോഡിനേറ്റർ ആർ.സുഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് അസി. കമ്മീഷണർ കെ.ആർ.അജയ്, ആറ്റിങ്ങൽ സിഎസ്ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിനി തോമസ്, എസ്പി ഗ്രാൻഡ് ഡേയ്സ് എംഡി അക്ഷയ, എസ്.സാജൻ, ശ്രീചിത്രാ ഹോം സൂപ്രണ്ട് വി.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.