ADVERTISEMENT

നേമം∙പോക്‌സോ കേസിൽ ഒളിവിലായിരുന്ന അധ്യാപകനെ നേമം പൊലീസ് അറസ്റ്റുചെയ്തു. സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകൻ ബിനോജിനെതിരെയാണ് സ്‌കൂളിലെ ആറ് പെൺകുട്ടികളുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തത്. അധ്യാപകൻ നഗരത്തിലെ ലോഡ്ജിലുണ്ടെന്ന് മനസ്സിലാക്കി പൊലീസ് എത്തിയപ്പോൾ കൈ ഞരമ്പ് മുറിച്ച് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ ആശുപത്രിയിലേക്കു മാറ്റി പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനക്കു ശേഷം അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

A teacher at a Nemam school was arrested and remanded in custody following allegations of sexual abuse by six female students. The accused reportedly attempted suicide before being apprehended by police and taken into custody.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com