ADVERTISEMENT

മലയിൻകീഴ്∙ മൂക്കുന്നിമലയിൽ കരസേനയുടെ ഫയറിങ് പിറ്റിൽ പൊലീസിന്റെ വെടിവയ്പ് പരിശീലനം നടന്നതിനു പിന്നാലെ വീടുകളിൽ വെടിയുണ്ടകൾ പതിച്ച സംഭവത്തിൽ പരിശോധന നടത്താൻ നെടുമങ്ങാട് ആർഡിഒയ്ക്കു കലക്ടറുടെ നിർദേശം. ഇതിന്റെ ഭാഗമായി ആർഡിഒ കെ.പി.ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്,റവന്യു വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിക്കും. 

മൂക്കുന്നിമലയിലെ ഫയറിങ് പിറ്റ്, വെടിയുണ്ടകൾ കണ്ടെടുത്ത വീടുകൾ, മുൻകാലങ്ങളിൽ വെടിയുണ്ടകൾ വീണ സ്ഥലങ്ങൾ എന്നിവ പരിശോധിക്കും. ഇതിനുശേഷം കലക്ടറുടെ  നടപടി ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വ്യാഴാഴ്ച റൂറൽ പൊലീസ് ഉദ്യോഗസ്ഥരുടെ എകെ 47 തോക്കുകളടക്കം ഉപയോഗിച്ചുള്ള വെടിവയ്പ് പരിശീലനത്തിനു ശേഷം 4 വെടിയുണ്ടകളാണു വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ കാവടിവിള, കൊച്ചുപൊറ്റയിൽ പ്രദേശങ്ങളിൽ കണ്ടെത്തിയത്.

എല്ലാം എകെ 47 തോക്കിൽ ഉപയോഗിക്കുന്ന 7.62 എംഎം വലുപ്പമുള്ള വെടിയുണ്ടകൾ. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. വിവാദമായതോടെ രണ്ടാം ദിവസത്തെ പരിശീലനം പൊലീസ് ഉപേക്ഷിച്ചു. ജനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും കലക്ടറെ സമീപിച്ചിരുന്നു.

English Summary:

Panic gripped residents of Vilavoorkkal panchayat after bullets were found in homes following a police firing exercise at the Mookkunnimala Army firing range. The discovery of 7.62mm bullets, the type used in AK-47 rifles, sparked safety concerns. Responding to the incident, the Collector ordered an RDO inquiry to investigate the firing range and affected areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com