ഒാടിക്കൊണ്ടിരുന്ന ലോറിയിലെ െപെപ്പുകൾ റോഡിൽ തെറിച്ചുവീണു
Mail This Article
×
വിഴിഞ്ഞം ∙ബൈപാസിൽ സർവീസ് റോഡിന്റെ കയറ്റിറക്ക ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നു ഇരുമ്പ് െപെപ്പുകൾ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ എത്തിയ കാർ ഉടൻ നിറുത്തിയതിനാൽ വലിയ അപകടം ഒഴിവായി. കോവളം - കാരോട് ബൈപ്പാസിന്റെ മുക്കോല– കല്ലുവെട്ടാൻ കുഴി സർവീസ് റോഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കയറ്റിറക്ക റോഡിലൂടെ വന്ന ലോറിയിൽ ബന്ധിച്ചിരുന്ന കയർ പൊട്ടിയാണ് ഇരുമ്പ് െപെപ്പുകൾ റോഡിലേക്ക് തെറിച്ചു വീണത്.
പിന്നാലെ വന്ന കാറിലെ ഡ്രൈവർ സംഭവം കണ്ടയുടൻ പെട്ടെന്നു വാഹനം നിറുത്തിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തെ തുടർന്ന് ഈ റോഡിൽ കുറച്ചു നേരം ഗതാഗത തടസ്സമുണ്ടായി. അപകടാവസ്ഥയിലായിരുന്ന െപെപ്പുകൾ മറ്റൊരു ലോറി എത്തിച്ച് അതിലേക്ക് മാറ്റി.തമിഴ്നാട്ടിൽ നിന്നു പൂന്തുറയിലേക്ക് പോകുകയായിരുന്നു ലോറി.
English Summary:
A potential accident was narrowly avoided on the Vizhinjam Bypass when iron pipes fell from a lorry. Thanks to a quick-thinking driver who halted immediately, a major disaster was averted. The incident caused a short traffic jam, but no injuries were reported. The lorry was en route from Tamil Nadu to Poontura.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.