ADVERTISEMENT

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര പാലക്കടവ് പാലത്തിൽ നിന്ന് നെയ്യാറിലേക്ക് മാലിന്യം വലിച്ചെറിയാതെ, നഗരസഭയുടെ നേതൃത്വത്തിൽ പാലത്തിന്റെ ഇരുവശങ്ങളിലും നെറ്റ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലക്കടവ് പാലത്തിലെ ആൾമറയ്ക്ക് താരതമ്യേന ഉയരം കുറവാണ്. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇതുവഴി കടന്നു പോകുന്നുണ്ട്.

വലിയ വാഹനങ്ങൾ ഇതുവഴി കടന്നു വരുന്ന സമയം വിദ്യാർഥികൾ പാലത്തിലൂടെ നടന്നു വരികയാണെങ്കിൽ സ്വാഭാവികമായും അവർ ഒരു വശത്തേയ്ക്ക് ഒതുങ്ങി നിൽക്കും. ആ സമയം നെയ്യാറിലേക്ക് പതിക്കാനുള്ള സാധ്യത വരെയുണ്ട്. ഇതു തിരിച്ചറിഞ്ഞിട്ടാണ് നഗരസഭ 7 ലക്ഷം രൂപ ചെലവിട്ട് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, പാലത്തിൽ നിന്ന് നെയ്യാറിലേക്ക് നോക്കുമ്പോൾ പ്രകൃതിയുടെ മാസ്മരിക ഭംഗി നുകരാൻ സാധിക്കും. നെറ്റ് സ്ഥാപിച്ചു കഴിയുമ്പോൾ പിന്നെ അതിനു കഴിയില്ല.

English Summary:

The Neyyattinkara Palakkadav Bridge is undergoing improvements led by the municipal corporation to enhance safety and prevent pollution in the Neyyar River. Nets are being installed on both sides of the bridge to protect students and pedestrians amidst traffic, ensuring a secure path while preserving the scenic beauty of the river from the bridge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com