ADVERTISEMENT

നെടുമങ്ങാട് ∙ വേങ്കവിള രാമപുരം ഗവ. യുപിഎസിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. പത്തിലധികം നായ്ക്കൾ സ്കൂൾ വളപ്പിൽ അലഞ്ഞുതിരിയുകയാണ്. ക്ലാസിനുള്ളിൽ വരെ ഇവ മലമൂത്ര വിസർജനം നടത്തുന്നു. ഇതു വൃത്തിയാക്കുകയാണ് രാവിലെ എത്തുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജോലി.  കുട്ടികളുടെ ശുചിമുറിക്ക് പുറത്ത് നായ്ക്കൾ കുട്ടികളുമായി കിടക്കുന്നു.

അധ്യാപകരും രക്ഷിതാക്കളും ഇവയെ ഓടിച്ചു വിടുന്നത് കെ‌ാണ്ടാണ് സ്കൂൾ കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഇതിനെക്കാൾ നായകൾ ഉണ്ടെന്ന് അറിയിച്ച് പഞ്ചായത്ത് അധികൃതർ വിഷയത്തിൽനിന്ന് ഒഴിഞ്ഞു മാറുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

English Summary:

A government school in Venkavila, Ramapuram is facing a severe stray dog problem, impacting student hygiene and safety. Dogs are entering classrooms and posing a biting risk, forcing teachers and parents to intervene. Panchayat authorities remain unresponsive, prompting parents to demand immediate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com