ഗുരു നിത്യചൈതന്യയതി ആത്മീയതയിലൂന്നിയ സ്നേഹത്തിന്റെ പ്രതീകം: കാട്ടൂർ നാരായണപിള്ള
Mail This Article
തിരുവനന്തപുരം∙ ഗുരു നിത്യചൈതന്യയതി ആത്മീയതയിലൂന്നിയ സ്നേഹത്തിന്റെ പ്രതീകമായിരുന്നുവെന്ന് ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കാട്ടൂർ നാരായണപിള്ള. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ലോഗോയുടെ പ്രകാശനം കെപിസിസി മീഡിയ ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും നിത്യചൈതന്യയതി സാമൂഹിക നന്മയുടെയും ആത്മീയതയുടെയും പ്രതീകവും മാതൃകയും ആയിരുന്നതായി അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് സെക്രട്ടറി ബിന്നി സാഹിതി അധ്യക്ഷത വഹിച്ചു. ഡോ. ജി.പ്രേംകുമാർ, ഒറ്റശേഖരമംഗലം വിജയകുമാർ, എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. നവംബർ 20 മുതൽ 23 വരെ നിത്യചൈതന്യയതിയുടെ ജന്മദേശമായ പത്തനംതിട്ടയിൽ വച്ചാണ് ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ നടക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.