ADVERTISEMENT

തിരുവനന്തപുരം ∙ ക്യൂ ആർ കോഡ് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ വയ്ക്കുന്ന ബോർഡും ബാനറും ഹോഡിങ്ങും പിടിച്ചെടുക്കാൻ പഞ്ചായത്തുകളും നഗരസഭകളും രംഗത്തിറങ്ങുന്നു. ബാനറും ബോർഡും പ്രിന്റ് ചെയ്യുകയോ തയാറാക്കുകയോ ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങളും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റും അടങ്ങുന്ന ക്യൂ ആർ കോഡ് ഉണ്ടോ എന്നാണു പരിശോധിക്കുന്നത്. 

 സംസ്കരിക്കാവുന്ന പോളിയെത്തിലീൻ പോലുള്ളവ കൊണ്ടു നിർമിച്ചതാണെന്നും പിവി ഫ്ലെക്സ് അല്ലെങ്കിൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് എന്നിവ ബോർഡിന്റെയും ബാനറിന്റെയും നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് സർട്ടിഫിക്കറ്റ്. ചെറുകിട ഹോട്ടലുകളിലും തട്ടുകടകളിലും ജ്യൂസ് കടകളിലും മറ്റും ഉപയോഗിക്കുന്ന സ്ട്രോ, പ്ലേറ്റ്, ഫോർക് തുടങ്ങിയവ സംസ്കരിക്കാവുന്ന വസ്തുക്കൾ കൊണ്ടു നിർമിച്ചതാണെന്നു വ്യക്തമാക്കാനും ഇപ്രകാരം ക്യു ആർ കോഡ് ആവശ്യമാണ്. 

ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം ഹൈക്കോടതി നിർദേശം നൽകുകയും ഈ വർഷം ആദ്യം സർക്കാർ ഉത്തരവിറക്കുകയും ചെയ്തെങ്കിലും ഇതു ലംഘിക്കപ്പെടുന്നതായി വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണു തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി പരിശോധനയ്ക്കു നിർദേശം നൽകിയത്. മാലിന്യസംസ്കരണം കൃത്യമായി നടക്കാത്ത സിവിൽ സ്റ്റേഷനുകളെയും മിനി സിവിൽ സ്റ്റേഷനുകളെയും സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജ ക്യൂ ആർ കോഡ് വില്ലൻ
ബോർഡുകളിലും ബാനറുകളിലും വ്യാജ ക്യൂആർ കോഡ് ഉൾപ്പെടുത്തി അധികൃതരെ കബളിപ്പിക്കുന്ന നടപടികൾ കണ്ടെത്തിയ സാഹചര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നാണ് സ്പെഷൽ സെക്രട്ടറിയുടെ നിർദേശം. ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രമേ വ്യാജനാണെന്നു വ്യക്തമാകൂ. ഇത്തരം വ്യാജൻമാർക്ക് എതിരെ പിഴ ഉൾപ്പെടെ ശക്തമായ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

In an effort to curb pollution and promote responsible waste management, local governments in Kerala are enforcing the use of QR codes on banners, hoardings, and food establishments. These codes provide information on the materials used and their environmental impact. However, authorities face challenges with fake QR codes, prompting stricter inspections and penalties.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com