ADVERTISEMENT

വെഞ്ഞാറമൂട് ∙ പിരപ്പൻകോട് മേഖലയിൽ കാട്ടുപന്നി വ്യാപകമായി കൃഷിനാശം ഉണ്ടാക്കുന്നു. വൻതുക നഷ്ടം സംഭവിക്കുന്നുവെന്ന് കർഷകർ. മത്തനാട് പറയാറ്റുകോണത്ത് 500 മൂട് മരച്ചീനി ഒരു ദിവസംകൊണ്ട് നശിപ്പിച്ചു. കൂടാതെ വാഴ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ വ്യാപകമായി കുത്തിയിളക്കി നശിപ്പിക്കുകയാണ്. സമീപപ്രദേശത്തെ തരിശ് ഇട്ടിരിക്കുന്ന കാടുപിടിച്ച സ്ഥലങ്ങളിൽ ധാരാളം കാട്ടുപന്നികളുണ്ടെന്ന് നാട്ടുകാർ പറയുന്നു. പന്നിയെ ഭയന്ന് പകൽപോലും ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

Wild boars are wreaking havoc in Pirappancode, Kerala, causing extensive damage to crops and instilling fear in the local population. Farmers are demanding immediate intervention from authorities to address the growing conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com