ADVERTISEMENT

ഇലകമൺ∙ ഹരിഹരപുരം നെല്ലേറ്റിൽക്കടവ് കായലോരം പരിസരത്തെ ചെറിയ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ പ്രവാഹം.എന്നാൽ അതിനനുസരിച്ചുള്ള സംവിധാനങ്ങൾ ഇല്ലാത്തത് വെല്ലുവിളിയാകുന്നു.  ഉറപ്പില്ലാത്ത ധാരാളം പാറക്കല്ലുകൾ ഇവിടെയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിനു സാധ്യതയേറെയാണ്. സഞ്ചാരികളുടെ പ്രവാഹം കണക്കിലെടുത്തുള്ള സുരക്ഷാ സംവിധാനം ഒരുക്കാൻ മുൻകൈയെടുക്കണമെന്ന ആവശ്യം ഉയരുന്നു. കായലോരം ചേർന്നു കുന്നും തോടുകളും നീരുറവകളുമെല്ലാമുള്ള  ഹരിഹരപുരത്താണ് ഈ വെള്ളച്ചാട്ടം. താഴേക്കു പതിക്കുന്ന വെള്ളം ഒഴുകി സമീപത്തെ കായലിലേക്കു ചേരുന്നത് ഹൃദ്യമായ കാഴ്ചയാണ്.

സമീപ പഞ്ചായത്തായ പൂതക്കുളത്തെ പാണാറ്റിൽചിറയിൽ നിന്നുള്ള വെള്ളമാണ് ഈ ഭാഗത്ത് എത്തുന്നത്. ഇ‍ടവപ്പാതി മുതൽ ഏതാണ്ട് ഡിസംബർ വരെ ജലപ്രവാഹം ഉണ്ടാകും. അടുത്തകാലത്ത് സമൂഹ മാധ്യമങ്ങൾ വഴിയാണിത് പ്രസിദ്ധമായത്. അതോടെ  സഞ്ചാരികളുടെ പ്രവാഹവും വർധിച്ചു. അവധി ദിവസങ്ങളിൽ കുടുംബമായിട്ടാണ് ഇവിടേക്കു സന്ദർശകർ എത്തുന്നത്. പലരും വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകൾക്ക് മീതേ കയറി ഫോട്ടോയെടുക്കും. ഏകദേശം 20 അടിയോളം ഉയരമുണ്ട് ഈ പാറകൾക്ക്. അടിത്തറ ദുർബലമായതിനാൽ കല്ലുകൾ ഇളകി താഴേക്കു ഉരുണ്ടു വീഴാമെന്നു നാട്ടുകാർ പറയുന്നു.

English Summary:

Nestled near Hariharapuram, Kerala, the Ilakamon waterfall attracts visitors with its scenic charm. Cascading waters merge with the lake, offering stunning views. However, the presence of loose rocks poses safety concerns, urging caution for tourists, especially during photography attempts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com