രാമവർമപുരം ഗ്രാമത്തിലൂടെ പൈതൃക നടത്തം സംഘടിപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ സംഗീത–വേദ ഗ്രാമമായ പുത്തൻതെരുവിലൂടെ (രാമവർമപുരം ഗ്രാമം) തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് പൈതൃക നടത്തം സംഘടിപ്പിച്ചു. കേരളത്തിലെ ആദ്യ പൈതൃക കോൺഗ്രസിന്റെ ഭാഗമായിട്ടായിരുന്നു യാത്ര. ഗവ. ഫോർട് യുപിഎസ് (സത്രസ്കൂൾ), ഭൂതനാഥ സ്വാമി ക്ഷേത്രം, കൽപകനായകി ക്ഷേത്രം, തിരുവിതാംകൂർ രാജകുടുംബം വേദധ്യാനത്തിനായി കൊണ്ടുവന്ന ഘനപാടി കുടുംബം, ചെമ്പൈ വൈദ്യനാഥ ഭാഗവതർ കച്ചേരി നടത്തിയ ഭജന മഠം, ദീക്ഷിതർ സമാധി, ആനവാൽ തെരുവ്, ഇടശ്ശേരി കോട്ട, ഗന്‌ധർവൻ ഗ്രാമം, ഒന്നാം പുത്തൻ തെരുവ്, രണ്ടാം പുത്തൻ തെരുവ് എന്നീ സ്ഥലങ്ങളിലൂടെയായിരുന്നു യാത്ര.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ചരിത്രകാരന്മാരായ ഡോ. എം.ജി.ശശിഭൂഷൺ, പ്രതാപ് കിഴക്കേമഠം, ഡോ. അച്യുത് ശങ്കർ, ഗീതാ മാധു, ശാന്താ തുളസീധരൻ, കൗൺസിലർ ജാനകി അമ്മാൾ, ഡോ. പദ്മേഷ് പരശുറാം, മണക്കാട് സുരേഷ്, സേവ്യർ ലോപ്പസ്, അംബികാ അമ്മ, ജി.സുരേഷ്, ഡോ. അജിത്ത് നമ്പൂതിരി, ഡോ. പുഷ്പ കൃഷ്ണൻ, ഡോ. വി.പ്രേംകുമാർ, ഡോ. എൻ.വി.ഗോപകുമാർ, ശരത് സുന്ദർ രാജീവ്, ജീൻപോൾ, സംഗീത് കോയിക്കൽ, ശംഭുമോഹൻ, അനിൽ നെടുങ്ങോട് എന്നിവർ പ്രസംഗിച്ചു.