ADVERTISEMENT

വൈദ്യുതി മുടങ്ങും
തിരുവനന്തപുരം ∙ പേട്ട ഇലക്ട്രിക്കൽ സെക്‌ഷനു കീഴിലെ ആനയറ, അരശുംമൂട് ട്രാൻസ്ഫോമർ പരിധിയിൽ പേട്ട - ആനയറ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏരിയൽ ബഞ്ച്ഡ് കേബിൾ ഇടുന്നതിനാൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തൊഴിൽമേള 30ന്
തിരുവനന്തപുരം ∙ കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം മോഡൽ കരിയർ സെന്ററിന്റെ പ്രയുക്തി ടെക്നോ ഡ്രൈവ് 2024 എന്ന പേരിൽ സൗജന്യ തൊഴിൽമേള നടത്തുന്നു. 30ന് 9ന് ആരംഭിക്കും. ടെക്നോപാർക്ക് പാർക്ക് സെന്ററുമായി ചേർന്നാണ് മേള നടത്തുന്നത്. www.facebook.com/MCCTVM Facebook Page-08 വിവരങ്ങൾ ലഭ്യമാണ്. പേര് റജിസ്റ്റർ ചെയ്യാൻ: https://tinyurl.com/52f3n884. വിവരങ്ങൾക്ക്: 0471-2304577.

അഭിമുഖം നാളെ
തിരുവനന്തപുരം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നാളെ  10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. സെയിൽസ് മാനേജർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് പ്രൊമോട്ടേഴ്സ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), ഓഫിസ് സ്റ്റാഫ് കം ടെലിമാർക്കറ്റിങ് തസ്തികകളിലാണ് നിയമനം. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. 0471-2992609, 8921916220.

അധ്യാപക ഒഴിവ്
ചിറയിൻകീഴ് ∙ അഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 10.30നു സ്കൂൾ ഓഫിസിൽ നടക്കും. അസ്സൽ രേഖകൾ കൈവശമുണ്ടാകണം. 9495232970.
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 21ന് 10.30ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com