ADVERTISEMENT

വിഴിഞ്ഞം∙വിഴിഞ്ഞത്തെ കൃത്രിമപാരു നിർമാണത്തിന്റെ ഹബ് ആക്കാൻ തീരദേശ വികസന കോർപറേഷൻ. കേരള തീരക്കടൽ കൂടാതെ ആൻഡമാൻ നിക്കോബാർ, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ കടലുകളിൽ കൃത്രിമപാരു നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിഴിഞ്ഞത്തെ നിർമാണ കേന്ദ്രമാക്കാനുള്ള നടപടി എന്നു കോർപറേഷൻ അധികൃതർ പറഞ്ഞു. 

കൂടുതൽ മത്സ്യലഭ്യത ലക്ഷ്യമിട്ടുള്ള രണ്ടും മൂന്നും ഘട്ട കൃത്രിമപാരു നിർമാണം വിഴിഞ്ഞം ഹാർബർ ഗ്രൗണ്ടിൽ പൂർത്തിയായി. രണ്ടാഴ്ചയ്ക്കു ശേഷം ഇവ കടലിൽ നിക്ഷേപിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധിക മത്സ്യലഭ്യതയും വരുമാന വർധനവുമാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിലെ പാരു നിക്ഷേപം കഴിഞ്ഞ ജനുവരിയിൽ വിഴിഞ്ഞം പുറം കടലിൽ നടത്തിയിരുന്നു.ര ണ്ടാം ഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടലിൽ 1350 റീഫുകൾ‌ നിക്ഷേപിക്കും. 

മൂന്നാം ഘട്ടത്തിലാണ് കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂർ ജില്ലകളിലെ മത്സ്യ ഗ്രാമങ്ങളോടനു ബന്ധിച്ച കടലുകളിലും കൃത്രിമപാരുകൾ നിക്ഷേപിക്കും. വിഴിഞ്ഞം ഹാർബറിൽ നിന്ന്രണ്ടു ഉരുക്കളിലാണ് ഇവ അയൽ ജില്ലകളിലെ കടലിൽ എത്തിക്കുന്നത്. ത്രിമാന പൈപ്പ്, പൂവ് എന്നീ ആകൃതികളിലുള്ള കോൺക്രീറ്റ് നിർമിതികളാണ് കൃത്രിമപാരുകൾ.

English Summary:

The Coastal Development Corporation is transforming Vizhinjam into a leading center for artificial reef construction. This initiative will support projects in Kerala, Andaman Nicobar, Andhra Pradesh and beyond, aiming to restore marine habitats and promote sustainable development in our oceans.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com