ADVERTISEMENT

പാറശാല∙ വ്യക്തി വൈരാഗ്യത്തെ തുടർന്ന് പെ‍ാലീസുദ്യോഗസ്ഥൻ നൽകിയ ക്വട്ടേഷൻ പ്രകാരം യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി പിടിയിൽ. പുവച്ചൽ കാപ്പിക്കാട് സ്വദേശി ഷഹനാസ് (25), അജിത്ത്‌രാജ് (26), കോട്ടക്കുഴി സ്വദേശി ശ്രീ‌ധിഷ് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 19ന് ആണ് ചെങ്കൽ സ്വദേശിയായ പെയിന്റിങ് തെ‍ാഴിലാളി സജുവിനെ ഒരു സംഘം മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്. 

ഗുണ്ടാനേതാവ് ആട് സജി അടക്കം നാലു പേരേ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആട് സജിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിനു പിന്നിലെ ക്വട്ടേഷൻ കഥ വെളിച്ചത്തായത്. സജുവിന്റെ അയൽവാസിയായ സിറ്റി എആർ ക്യാംപിലെ ഗ്രേഡ് എസ്ഐ ചെങ്കൽ പോരന്നൂർ സ്വദേശി ബൈജു ആക്രമിക്കാൻ സുഹൃത്തായ കീഴമ്മാകം സ്വദേശി അജിക്കു ക്വട്ടേഷൻ നൽകിയത്.

സജുവും ഗ്രേഡ് എസ്ഐയും തമ്മിൽ അതിർത്തി തർക്കം സംബന്ധിച്ച് നേരത്തെ തർക്കവും അടിപിടിയും നടന്നിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യം ആണ് അക്രമ കാരണം. സുഹൃത്തായ അഭിഭാഷകൻ വഴി ആണ് അജി അക്രമം നടത്താൻ ഗുണ്ടകളെ തരപ്പെടുത്തിയത്. പെ‍ാലീസിനു വിവരം ലഭിച്ചെന്ന് വ്യക്തമായതോടെ ഗ്രേഡ് എസ്ഐയും അഭിഭാഷകനും ഒളിവിൽ പോയി. പാറശാല എസ്എച്ച്ഒ എസ്എസ് സജി, എസ്ഐ എസ്എസ് ദീപു, എസ്‌സിപിഒ ഷാജൻ, ജോസ്, അജിത്കുമാർ, രജ്ഞിത്ത് എന്നിവരടങ്ങുന്ന സംഘം ആണ് പ്രതികളെ പിടികൂടിയത്.

English Summary:

In a shocking incident in Parassala, Kerala, a young painting worker was brutally attacked by a group hired by a Grade SI due to personal enmity. Three more individuals have been arrested in connection with the attack, bringing the total number of arrests to seven. The incident has sparked outrage and raised concerns about police brutality.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com