ADVERTISEMENT

പുത്തൻതോപ്പ്∙ തീരദേശ ജലപാതയുടെ നിർമാണത്തിന്റെ മറവിൽ പാർവതി പുത്തനാറിൽ നിന്നു വൻ തോതിൽ മണൽ കടത്തുന്നതായി ആരോപിച്ച് നാട്ടുകാർ മണലെടുപ്പ് തടഞ്ഞു. ആറാം ദിവസമാണ് നാട്ടുകാരുടെ പ്രതിഷേധം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്  മണൽ നീക്കമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണലെടുപ്പിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറും റോഡിലേക്കു മറിയും എന്ന അവസ്ഥയിലാണ്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഫ്രാൻസിസ് ജെഫേഴ്സൺ, ടി. സഫീർ, ജാസ്മിൻ ബേബിച്ചൻ, വിനോദ് ഡെന്നിസ്, എസ്.എൻ. റോയ്, ആന്റണി ഫിനു, എം.എസ്. ജസ്റ്റിൻ, ഫെർഡിനന്റ് പെരേര, ജോബോയ്, ജയേഷ് ലോപ്പസ്, സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.

English Summary:

Residents of Puttenthoppe have been protesting for six days against what they claim is large-scale sand mining being carried out under the pretext of building a coastal waterway. They allege the activity is causing environmental damage and violating safety norms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com