ADVERTISEMENT

നെടുമങ്ങാട് ∙ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ചോക്ക് മേക്കിങ്ങിൽ സഹോദരിമാർക്ക് ഒന്നാം സ്ഥാനം. ഹയർസെക്കൻഡറി വിഭാഗം ചോക്ക് മേക്കിങ് മത്സരത്തിൽ അയോണ റോസിന് (പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട) ഒന്നാം സ്ഥാനവും എ ഗ്രേഡും, ഹൈസ്കൂൾ വിഭാഗത്തിൽ സഹോദരി അലോണ റോസിന് (അമലഗിരി ബഥനി വിദ്യാലയ, കുളപ്പട) ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

നെടുമങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസിലെ ഉദ്യോഗസ്ഥൻ ആര്യനാട് ചൂഴ റോസ് വില്ലയിൽ അലോഷ്യസ്, നെടുമങ്ങാട് സ്റ്റേറ്റ് ജിഎസ്ടി ഓഫിസിലെ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസർ രബിത ദമ്പതികളുടെ മക്കളാണ് ഇരുവരും. അയോണ റോസിന് ഇത് മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്.

English Summary:

Ayona and Alona Rosin, students from Nedumangad, Kerala, have made their hometown proud by securing first place in the chalk-making competition at the State School Science Fair held in Alappuzha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com