അപകടങ്ങൾ ഒഴിയാതെ വാഴമുട്ടം ജംക്ഷൻ; പൊലിഞ്ഞത് ഒരു ജീവൻകൂടി
Mail This Article
×
തിരുവല്ലം∙ ബൈപാസിലെ വാഴമുട്ടം ജംക്‌ഷനു സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരു വിലപ്പെട്ട ജീവൻ കൂടി പൊലിഞ്ഞു. നിരന്തര അപകടങ്ങൾ ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തം. വാഴമുട്ടം ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും ഡ്രൈവർമാർ പലരും ഇതു പാലിക്കാറില്ല.
ഹൈസ്കൂൾ സാമീപ്യം പരിഗണിച്ചു സ്ഥിരം ട്രാഫിക് പൊലീസിനെ നിയോഗിക്കണം എന്ന ആവശ്യം പലപ്പോഴും ഫലവത്താകുന്നില്ലെന്നും പരാതിയുണ്ട്. സിഗ്നൽ ലംഘനം നടത്തുന്ന വാഹനങ്ങൾക്ക് പിഴയീടാക്കാൻ എഐ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വഴി വിളക്കുകൾ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല.
English Summary:
A recent fatal accident at Vazhamuttom Junction on the Thiruvallam bypass has intensified calls for immediate action to address the area's chronic safety issues. Despite the presence of traffic signals, driver disregard for traffic regulations continues to pose a significant risk.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.