അനധികൃത മത്സ്യബന്ധനം: ട്രോളർ ബോട്ടും വള്ളങ്ങളും പിടിച്ചു
Mail This Article
×
വിഴിഞ്ഞം∙ അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ ബോട്ടും രേഖകളില്ലാത്ത അടിമലത്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 2 വള്ളങ്ങളും വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് പട്രോളിങ് സംഘം പിടികൂടി. ഫിഷറീസ് അസി ഡയറക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിൽ മറൈൻഎൻഫോഴ്സ്മെന്റ് എസ്ഐ ബി. ദീപു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.സുഗതൻ, ലൈഫ് ഗാർഡുമാരായ എം.പനിയടിമ , സുരേഷ് റോബർട്ട് എന്നിവരുൾപ്പെട്ട സംഘമാണ് ബോട്ടുകൾ പിടിച്ചെടുത്തത്. അസി.ഡയറക്ടറുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
English Summary:
In a recent operation, the Vizhinjam Marine Enforcement team seized a trawler boat from Tamil Nadu for illegal fishing. Additionally, two boats belonging to an Adimalathura resident were detained for lacking proper documentation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.