മൂന്നു ദിവസം,17 ബാൻഡുകൾ,ഗായകർ; രാജ്യാന്തര സംഗീതോത്സവത്തിന് കോവളത്ത് ശ്രുതിയുയരും
Mail This Article
തിരുവനന്തപുരം∙ രാജ്യാന്തര പ്രശസ്തി നേടിയ ബാൻഡുകളും പാട്ടുകാരും പങ്കെടുക്കുന്ന 3–ാമത് ‘ഇന്റർനാഷനൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവൽ (ഐഐഎംഎഫ്) കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ഇന്നാരംഭിക്കും. 24 വരെയുള്ള മേളയിൽ 6 രാജ്യങ്ങളിൽ നിന്നുള്ള 17 ബാൻഡുകൾ പങ്കെടുക്കും. ലൈവ് മ്യൂസിക്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, ഓൺസൈറ്റ് ക്യാംപിങ്, ശിൽപശാലകൾ എന്നിവയും നടക്കും.
മാർടൈർ ( നെതർലൻഡ്സ് ), ലേസി ഫിഫ്റ്റി ( ന്യൂസീലൻഡ് ), കോൾഡ് ഡ്രോപ് ( ഡെൻമാർക്ക് ), ആഫ്രോഡെലിക് ( ലിത്വാനിയ ), ഡീർ എംഎക്സ് ( മെക്സിക്കോ ), ദ് യെലോ ഡയറി, പരിക്രമ, തബാചാക്കെ, അസൽകൊലാർ, വൈൽഡ് വൈൽഡ് വുമൺ, 43 മൈൽസ്, കുലം, ഡ്യുയലിസ്റ്റ് എൻക്വയറി, സ്ട്രീറ്റ് അക്കാദമിക്സ്, ഡിഐവൈ ഡിസ്‌റപ്ഷൻ തുടങ്ങി 17 ബാൻഡുകളും പ്രാർഥന ഇന്ദ്രജിത് ഉൾപ്പെടെയുള്ള പാട്ടുകാരും അണിനിരക്കും.
വിവിധ ഭാഷകളിൽ മെറ്റൽ, ഹാർഡ്‌റോക്ക്, റോക്ക് ടു ഹിപ്-ഹോപ്, ഫോക്, ബ്ലൂസ്, ഇഡിഎം ബാൻഡുകളാണ് എത്തുന്നതെന്നു ക്രാഫ്റ്റ് വില്ലേജ് സിഒഒ ടി.യു ശ്രീപ്രസാദ് അറിയിച്ചു. ഇന്ന് ഡെന്മാർക്ക്, മെക്സിക്കൻ ബാൻഡുകളുടേയും നാളെ നെതർലൻഡ്സ്, ന്യൂസീലൻഡ് ബാൻഡുകളുടേയും 24ന് ലിത്വാനിയ ബാൻഡിന്റേയും അവതരണം നടക്കും. 25 വരെ വില്ലേജ് ക്യാംപസിൽ ഓൺസൈറ്റ് ക്യാംപിങ് സൗകര്യമുണ്ട്.