തിരുവനന്തപുരം ജില്ലയിൽ ഇന്ന് (22-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ജോബ് ഡ്രൈവ് 23ന്: കാട്ടാക്കട ∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 23ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. 3 സ്വകാര്യ സ്ഥാപനങ്ങളിലേക്കു ഉദ്യോഗാർഥികളെ തേടിയാണ് ജോബ് ഡ്രൈവ്. യോഗ്യത എസ്എസ്എൽസി. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ 23ന് രാവിലെ 9.30ന് കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ എത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനം:ശിൽപശാല
തിരുവനന്തപുരം∙ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അധ്യാപകർക്കായി ജനുവരി 17,18 ദിവസങ്ങളിൽ ശിൽപശാല സംഘടിപ്പിക്കുന്നു. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റും മാർ തിയോഫിലസ് ട്രെയിനിങ് കോളജും സഹകരിച്ചാണു ശിൽപശാല. സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് സ്കൂളുകളിലെ പ്ലസ് ടു,ഹൈസ്കൂൾ,അപ്പർ പ്രൈമറി അധ്യാപകർക്കു പങ്കെടുക്കാം. 30ന് അകം റജിസ്റ്റർ ചെയ്യണം. 8089038094
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സ്
തിരുവനന്തപുരം ∙ വനിതാ വികസന കോർപറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സ് പരിശീലനത്തിന് അപേക്ഷിക്കാം ഫോൺ 9496015002, www.reach.org.in.
കോഴ്സ്: അപേക്ഷ ക്ഷണിച്ചു
വിഴിഞ്ഞം∙അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കും കൊച്ചിൻ ഷിപ്‌യാഡും ചേർന്ന് നടത്തുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
2021ലോ ശേഷമോ ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ്‌മെറ്റൽ കോഴ്സുകൾ പാസായവർക്കാണ് 6 മാസ ദൈർഘ്യമുള്ള കോഴ്സിൽ പ്രവേശന അവസരം. 30ന് ഉള്ളിൽ അപേക്ഷിക്കണം. റജിസ്റ്റർ ചെയ്യാൻ: https://asapkerala.gov.in/course/marine-structural-fitter/ www.asapkerala.gov.in 9495999697
പത്രപ്രവർത്തക പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് നൽകണം
തിരുവനന്തപുരം ∙ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രപ്രവർത്തക, പത്രപ്രവർത്തക ഇതര പെൻഷൻകാർ ഈ മാസം 30നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നവംബർ മാസത്തെ തീയതിയിലുള്ള , ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. സർട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms എന്ന ലിങ്കിലുണ്ട്. ഇതിലെ രണ്ടാം ഭാഗം പെൻഷനറുടെ നിലവിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. പെൻഷൻ രേഖകൾ കൈകാര്യം ചെയ്ത ജില്ലാ ഇൻഫർമേഷൻ ഓഫിസ് / റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
ഗോത്ര വർഗ കമ്മിഷൻ
തിരുവനന്തപുരം ∙ പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷൻ ഓഫിസിലെ അന്വേഷണങ്ങൾക്ക് ഫോൺ 9188916126
ആർച്ചറി:സിലക്‌ഷൻ
തിരുവനന്തപുരം∙ സംസ്ഥാന ആർച്ചറി ചാംപ്യൻഷിപ്പിനുള്ള ജില്ലാ ജൂനിയർ ടീമുകളുടെ സിലക്‌ഷൻ ട്രയൽസ് കാര്യവട്ടം സായ് എൽഎൻസിപിഇ ഗ്രൗണ്ടിൽ നാളെയും 24നും നടക്കും. അണ്ടർ 10,13,15,18 വിഭാഗം ടീമുകളെയാണ് തിരഞ്ഞെടുക്കുന്നത്. ജനന സർട്ടിഫിക്കറ്റ്, 5 ഫോട്ടോ എന്നിവയുമായി രാവിലെ 8ന് റിപ്പോർട്ട് ചെയ്യണം. 9567801676
ബാലചിത്രരചനാ മത്സരം
തിരുവനന്തപുരം ∙ സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ ഡിസംബർ 7ന് 10 മുതൽ 12 വരെ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷി പത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവർ വൈകല്യ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 7-ന് രാവിലെ മത്സര സ്ഥലത്ത് എത്തണം.
അധ്യാപക ഒഴിവ്
വിഴിഞ്ഞം∙ കോട്ടുകാൽ ഗവ.വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. സർട്ടിഫിക്കറ്റ് സഹിതം 25ന് 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. 9961581513
ഒറ്റശേഖരമംഗലം പഞ്ചായത്തിൽ ഒഴിവ്
ഒറ്റശേഖരമംഗലം∙ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികകളിലും പഞ്ചായത്തിലെ വിമൻസ് ഫെസിലിറ്റേറ്ററുടെയും ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഡിസംബർ 4ന് 11ന് പഞ്ചായത്ത് ഹാളിൽ. 29ന് മുൻപ് അപേക്ഷിക്കണം.
ടാലി: ജോലി
തിരുവനന്തപുരം ∙ കേരഫെഡിന്റെ തിരുവനന്തപുരം ആനയറയിലുള്ള പ്രാദേശിക ഓഫിസിൽ ടാലി സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ളവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 30 വൈകിട്ട് 5 ന് മുൻപായി മാനേജിങ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫിസ്, വെള്ളയമ്പലം, തിരുവനന്തപുരം- 695033 വിലാസത്തിൽ അപേക്ഷിക്കണം. contact@kerafed.com
ഹോം മാനേജർ
തിരുവനന്തപുരം ∙ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അടുത്ത മാസം 2ന് പത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. www.keralasamakhya.org
പ്രോജക്ട് ഫെലോ
തിരുവനന്തപുരം ∙ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് ഫെലോയുടെ താൽക്കാലിക ഒഴിവിലേക്ക് 27ന് 11 ന് അഭിമുഖം നടത്തും. www.kscste.kerala.gov.in