ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് തകർന്നു ജീവനക്കാരിയുടെ കാലിനു ഗുരുതര പരുക്ക്. വലതു കാലിന് ആഴത്തിൽ പരുക്കേറ്റ തദ്ദേശഭരണ വകുപ്പിലെ അസിസ്റ്റന്റിനെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിൽ തുന്നലിട്ട ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

സെക്രട്ടേറിയറ്റിലെ വിവിധ ഓഫിസുകളിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനെത്തുടർന്ന് അപകടങ്ങൾ പതിവാണ്. കഴിഞ്ഞ മാസം 4 ന് സെക്രട്ടേറിയറ്റ് പ്രധാന കെട്ടിട സമുച്ചയത്തിലെ പഴയ നിയമസഭാ മന്ദിരത്തിൽ പ്രവർത്തിച്ച ഓഫിസിന്റെ സീലിങ് അടർന്നുവീണ് അഡീഷനൽ സെക്രട്ടറിക്കു സാരമായി പരുക്കേറ്റിരുന്നു.

‘കെട്ടിടങ്ങൾ ഉടൻ നവീകരിക്കണം’
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണിയും പുനരുദ്ധാരണ ജോലികളും നടത്താൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആരോപിച്ചു. അനാസ്ഥയാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫിസുകൾ മാത്രം കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്ന സർക്കാർ സെക്രട്ടേറിയറ്റിലെ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നെന്ന് അസോസിയേഷൻ ആരോപിച്ചു. 

ജീവനക്കാർ ഉപയോഗിക്കുന്ന ഓഫിസും ശുചിമുറിയും ഡൈനിങ്   ഹാളും    സുരക്ഷാ പരിശോധന നടത്തി അടിയന്തരമായി പുനരുദ്ധാരണം നടത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ്, ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ എന്നിവർ ആവശ്യപ്പെട്ടു.

English Summary:

In a shocking incident at the Thiruvananthapuram Secretariat, an employee of the Local Self Government Department suffered serious leg injuries when a toilet collapsed in the restroom. The incident has raised concerns about the safety of government buildings and the well-being of employees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com