ADVERTISEMENT

വിഴിഞ്ഞം ∙ വെള്ളക്കെട്ടിൽ കാൽ‌നടയാത്ര പോലും അസാധ്യമായി തെന്നൂർക്കോണം -ഞാറവിള– കരയടിവിളറോഡ്. നിരന്തര പരാതികൾ ഉയർന്നിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുവർഷമായി റോഡിൽ വെള്ളക്കെട്ട് പതിവാണ്. വെള്ളക്കെട്ടിന് പരിഹാരമായി റോഡിനു നടുവിലെടുത്ത എടുത്ത അപകടത്തിന് കാരണമാകുന്നു. ഇതിനുമുകളിലെ ഇരുമ്പ് ഗ്രിൽ ഏതുനിമിഷവും തകരാമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. 

സ്കൂൾ ബസുകളുൾപ്പെടെ കടന്നു പോകാനുള്ള വഴിയാണ് ദുർഘടമായി തുടരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ കല്ലടുക്കി നിർമിച്ച താൽക്കാലിക നടപ്പാതയാണ് ഇപ്പോൾ ആശ്രയം. കെട്ടിക്കിടക്കുന്ന മലിനജലം പകർച്ചവ്യാധി ഭീഷണിയുയർത്തുന്നതായും പരാതിയുണ്ട്. തെന്നൂർക്കോണം മുക്കോല റോഡിലേക്ക് വെള്ളം ഒഴുക്കിവിട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.

English Summary:

The Thennoorkonam - Njaravila - Karayadivila Road in Vizhinjam, Kerala, has become impassable due to severe waterlogging, posing safety and health risks to residents. Despite complaints, authorities have failed to provide a permanent solution, leaving locals demanding immediate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com