ADVERTISEMENT

വെള്ളനാട്∙ പഞ്ചായത്തിൽ ഗംഗാമലയിൽ പ്രവർത്തിക്കുന്ന പൊതു ശ്മശാനത്തിന്റെ തകരാർ പരിഹരിച്ചതോടെ ഇന്ന് മുതൽ വീണ്ടും പ്രവർത്തിക്കും.  മൃതദേഹം ദഹിപ്പിക്കുമ്പോൾ പുക പുറന്തള്ളുന്ന ഉപകരണത്തിന് ഉണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ഒന്ന് മുതൽ ആണ് പ്രവർത്തനം തടസ്സപ്പെട്ടത്. 

കേടുപാട് മാറ്റാൻ ഒരു ലക്ഷത്തോളം രൂപ ആയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അറിയിച്ചു. കഴിഞ്ഞ ദിവസം തകരാർ പരിഹരിച്ച് എത്തിച്ച ഉപകരണത്തിന് ശബ്ദം കൂടുതൽ ആയതോടെ വീണ്ടും കേടുപാടുകൾ മാറ്റി. ഇതോടെ ഇന്നലെ വൈകിട്ടോടെ ശ്മശാനം പ്രവർത്തിച്ചു.

പ്രവർത്തനം ആരംഭിച്ച രണ്ട് വർഷത്തിനിടെ 400  മൃതദേഹങ്ങൾ സംസ്കരിച്ചു. വെള്ളനാട് പഞ്ചായത്തിന് പുറമേ അരുവിക്കര, ആര്യനാട്, ഉഴമലയ്ക്കൽ, കുറ്റിച്ചൽ, പൂവച്ചൽ എന്നിവിടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ എത്തിയിരുന്നു. പ്രവർത്തനം നിലച്ചതിന് ശേഷമുള്ള സമയത്തും 30 ലധികം വിളികൾ എത്തിയിരുന്നു. 2 ജീവനക്കാരാണ് ഇവിടെ ഉള്ളത്. പ്രവർത്തനം തടസ്സപ്പെട്ടതോടെ നെടുമങ്ങാട് നഗരസഭയുടെ കീഴിലെ കല്ലമ്പാറയിലെ ശ്മശാനം ശാന്തിതീരത്താണ് ആളുകൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് കെ‌ാണ്ടുപോയത്.

English Summary:

The public crematorium in Gangamala, Vellanad Panchayat, has resumed operations after undergoing repairs for smoke emission issues. The repairs cost approximately one lakh rupees and were completed yesterday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com