ADVERTISEMENT

വിഴിഞ്ഞം∙കോസ്റ്റൽ പൊലീസ് ബോട്ട് കേടായി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ നടുക്കടലിലായി. മറൈൻ ആംബുലൻസ് കെട്ടി വലിച്ചു രാത്രിയോടെ ബോട്ട് കരക്കെത്തി. കഴിഞ്ഞ ദിവസമായിരുന്നു കരയിൽ കുറെ നേരം ആശങ്ക പരത്തിയ സംഭവം. പട്രോളിങിനു പോയ കോസ്റ്റൽ പൊലീസ് ബോട്ട് ഏകദേശം നാലു നോട്ടിക്കൽ മൈൽ ഉള്ളിലായാണ് കേടായത്. എത്ര ശ്രമിച്ചിട്ടും യാനം സ്റ്റാർട്ടായില്ല. ഇതോടെ ഒഴുക്കിൽപ്പെട്ടു അപകട സ്ഥിതിയായി. കരയിൽ വിവരം നൽകിയതിനെ തുടർന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മറൈൻ ആംബുലൻസ് പ്രതീക്ഷ പോയി ബോട്ടിനെ കെട്ടിവലിച്ച് കരയിൽ എത്തിക്കുകയായിരുന്നു. 

ഏതാനും ദിവസം മുൻപ് ഇതേ ബോട്ട് സാങ്കേതിക തകരാറിനെ തുടർന്ന് കടലിൽ പമ്പര സമാനമായി കറങ്ങിയത് ആശങ്ക പരത്തി. സ്രാങ്കിന്റെ സമയോചിത ഇടപെടലിൽ ഒരു വിധം കരയിൽ എത്തുകയായിരുന്നു.കാലപ്പഴക്കം ചെന്ന ബോട്ട് ഇത്തരത്തിൽ കടലിൽ അപകടാവസ്ഥയിലാകുന്നത് പതിവാകുകയാണ്. ഏതാനും മാസം മുൻപ് കടലിൽ വച്ചു ഉള്ളിൽ വെള്ളം കയറി ബോട്ടു മുങ്ങുന്ന സ്ഥിതിയെത്തിയിരുന്നു. വെള്ളം കോരി മാറ്റിയും മറ്റു സുരക്ഷ ഏജൻസി ബോട്ടുകളുടെയും സഹായത്തോടെയായിരുന്നു അന്നു ഉദ്യോഗസ്ഥരുൾപ്പെടെ കരയിലെത്തിയത്. 15 വർഷം മുൻപ് സ്റ്റേഷൻ പ്രവർത്തനാരംഭ കാലത്ത് അനുവദിച്ച ബോട്ടാണിപ്പോഴും ഉള്ളത്. ആധുനിക സംവിധാനത്തോടെയുള്ള പുതിയ ബോട്ട് അനുവദിക്കണമെന്ന ആവശ്യം നടപ്പാകുന്നില്ലെന്ന് പരാതിയുയർന്നു.

English Summary:

Repeated breakdowns of a 15-year-old coastal police boat in Vizhinjam highlight the urgent need for a replacement. The aging vessel has experienced engine failure, uncontrolled spinning, and even a near-sinking incident, putting officer safety at risk.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com