ADVERTISEMENT

ചേലക്കര ∙ നാട്ടിൻ ചിറയിൽ ടോറസ് ഇടിച്ചു കയറി വീട് തകർന്നു. ഡ്രൈവർ 2 മണിക്കൂർ വാഹനത്തിൽ കുടുങ്ങി. ചേലക്കര നാട്ടിൻചിറ കോന്നനാത്ത് രാധയുടെ വീട്ടിലേക്ക് വ്യാഴം പുലർച്ചെ 4.45 നാണ് ടോറസ് ഇടിച്ചു കയറിയത്. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർ ചെന്ത്രാപ്പിന്നി കറുപ്പം വീട്ടിൽ ഹൈദർ അലിയെ (30) 2 മണിക്കൂറിന് ശേഷമാണു രക്ഷപ്പെടുത്തിയത്. 

chelakkara torres lorry accident

40 മീറ്റർ അകലെ റോഡിൽ നിയന്ത്രണം തെറ്റിയ വാഹനം 11 കെവി ലൈനിന്റെ വൈദ്യുതി തൂൺ ഇടിച്ചു തകർത്താണ് വീട്ടിലേക്കു കയറിയത്. വീടിന്റെ പോർച്ച്, 2 കിടപ്പുമുറികൾ, 2 ശുചി മുറികൾ എന്നിവ തകർന്നു. തകർന്ന മുറികളിലൊന്ന് രാധയുടെ മകൻ അഡ്വ. സുനിലിന്റേതാണ്. 

chelakkara torres lorry accident

രാത്രി സുനിൽ വരാത്തതിനാൽ ദുരന്തം ഒഴിവായി. ഇവരുടെ പോർച്ചിൽ അയൽവാസി പ്രദീപിന്റെ ഓട്ടോ രാത്രിയിൽ ഇടുന്നതാണ്. സുനിൽ വരുന്നതിനാൽ ഓട്ടോ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.

chelakkara torres lorry accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com