ADVERTISEMENT

ഇരിങ്ങാലക്കുട ∙ നഗരസഭ തുടർച്ചയായി 3–ാം തവണയും വനിത ഭരിക്കും. കഴിഞ്ഞ തവണ അധ്യക്ഷ പദവി എസ്‍സി ജനറൽ വിഭാഗത്തിനായിരുന്നെങ്കിലും ഭരണം ലഭിച്ച യുഡിഎഫിലെ ഏക പട്ടികജാതി വനിതാ അംഗമായിരുന്ന നിമ്യ ഷിജുവാണ് അധ്യക്ഷയായത്. 2010ൽ നഗരസഭയുടെ അധ്യക്ഷ പദവി വനിതാ സംവരണമായിരുന്നു. 3 ഘട്ടമായി യുഡിഎഫിലെ സോണിയ ഗിരി, ബെൻസി ഡേവിഡ്, മേരിക്കുട്ടി ജോയി എന്നിവരായിരുന്നു അധ്യക്ഷ സ്ഥാനത്ത്. ഇത്തവണ വീണ്ടും വനിതാ സംവരണമാണ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും 17 സീറ്റ് നേടിയ യുഡിഎഫിനാണ് സാധ്യത. 

യുഡിഎഫിന്റെ മുൻ നഗരസഭ അധ്യക്ഷരായ സോണിയ ഗിരി, മേരിക്കുട്ടി ജോയി എന്നിവരും കാരുകുളങ്ങര ഡിവിഷനിൽ ജയിച്ച മഹിളാ കോൺഗ്രസ് നേതാവ് സുജ സജീവ്കുമാറും അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർഥി പട്ടികയിലുണ്ട്. സിപിഎം നേതാവായ കെ.ആർ.വിജയയായിരിക്കും 16 സീറ്റ് നേടിയ എൽഡിഎഫിന്റെ സ്ഥാനാർഥി. 2–ാം വട്ടവും മത്സരിച്ച് ജയിച്ച അമ്പിളി ജയനായിരിക്കും 8 സീറ്റ് നേടിയ എൻഡിഎയുടെ സ്ഥാനാർഥി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com