ADVERTISEMENT

പുന്നയൂർക്കുളം∙  ആൽത്തറ ദേവാസുര ബാറിനു നേരെ ആക്രമണം നടത്തിയ സംഘത്തിലെ 4 പേർ അറസ്റ്റിൽ. കല്ലൂർ വലിയ വീട്ടിൽ ഹാരിസ് (25), തെക്കേപുന്നയൂർ എടക്കാട്ട് ഭഗീഷ് (28), തെക്കേപുന്നയൂർ ഉത്തര പറമ്പിൽ ആഷിഖ് (25), വടക്കേകാട് വട്ടംപാടം വലിയ വീട്ടിൽ അമർ (25) എന്നിവരെയാണ് എസ്എച്ച്ഒ എം.സുരേന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി ബാറിൽ മദ്യപിച്ച് പണം നൽകാത്തതിനെച്ചൊല്ലി  ജീവനക്കാരും പ്രതികളും തമ്മിൽ  തർക്കവും കയ്യാങ്കളിയും നടന്നുവത്രെ. അക്രമികളുടെ അടിയേറ്റ് ജീവനക്കാരൻ കടിക്കാട് സ്വദേശി പ്രസാദിന്  (43) ഗുരുതര പരുക്കേറ്റു. പൊലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്.

ഇതിനു ശേഷം ബൈക്കിലെത്തിയ സംഘം  ബാറിനു മുന്നിലെ 2 കോൺകേവ് ലെൻസുകൾ പറിച്ചെടുക്കുകയും ബാറിനു മുന്നിലേക്ക് സ്‌ഫോടക വസ്തു എറിയുകയും ചെയ്തു എന്നാണ് കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com