‘ഗൾഫിൽ എന്തും കിട്ടും; വോട്ട് ഒഴികെ’; കന്നിവോട്ടിലും ഒന്നിച്ച് മൂവർ സഹോദരങ്ങൾ
Mail This Article
×
തൃശൂർ ∙ ഒന്നിച്ചു ജനിച്ച മൂവർ സംഘം കന്നി വോട്ടിലും ഒന്നിച്ചു. നെല്ലങ്കര വൈലോപ്പിള്ളി പനയ്ക്കൽ സണ്ണിയുടെയും ലിൻഡ സണ്ണിയുടെയും മക്കളായ അബിൻ, ഓസ്റ്റിൻ, ആൻ എന്നിവരാണു ഹോളിഫാമിലി സ്കൂളിലെ 93–ാം നമ്പർ ബൂത്തിലെത്തി ആദ്യ വോട്ട് ചെയ്തത്. പ്ലസ് ടു വരെ ദുബായിലെ ഷാർജ ഇന്ത്യൻ സ്കൂളിലെ പഠനത്തിനു ശേഷമാണ് ഇവർ നാട്ടിലെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണു മൂവരും. ‘ഗൾഫിൽ എന്തും കിട്ടും; വോട്ട് ഒഴികെ’ എന്നാണു കുട്ടികളുടെ കമന്റ്. ചെന്നൈ എസ്ആർഎം എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളാണ് അബിനും ഓസ്റ്റിനും. ഡൽഹി ശ്രീ വെങ്കിടേശ്വര കോളജിൽ ബിഎസ്‌സി കെമിസ്ട്രി ഒന്നാം വർഷ വിദ്യാർഥിയാണ് ആൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.