ADVERTISEMENT

അന്തിക്കാട് ∙ മുൻപ് അന്തിക്കാട് സെന്റിലെ ചുമട്ടുതൊഴിലാളിയായിരുന്ന സി.സി. മുകുന്ദൻ എംഎൽഎയാകുമ്പോൾ നാട്ടുകാർക്ക് ആഹ്ലാദം. 28,431 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്തിക്കാട് ഉൾപ്പെടുന്ന നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നു മുകുന്ദൻ വിജയിച്ചത്. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായുള്ള സമരങ്ങളിൽ പൊലീസിന്റെ മർദനങ്ങൾ ഏറ്റുവാങ്ങിയ മുകുന്ദൻ സിപിഐ മണ്ഡലം സെക്രട്ടറിയായിരുന്നു.

ഇപ്പോൾ എഐടിയുസി ജില്ലാ ഭാരവാഹിയും  കിസാൻസഭ ദേശീയസമിതി അംഗവുമാണ്. ചെത്തു തൊഴിലാളി സഹകരണസംഘം ജീവനക്കാരനായാണ് ജോലിയിൽ നിന്നു വിരമിച്ചത് .

സി.സി. മുകുന്ദന് 47.49 ശതമാനം വോട്ട്

തൃപ്രയാർ∙ നാട്ടിക നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി.സി. മുകുന്ദന് 47.49 ശതമാനം വോട്ട് ലഭിച്ചു. തൊട്ടടുത്ത എതിർ സ്ഥാനാർഥിയേക്കാൾ 18.51 ശതമാനം വോട്ടാണ് കൂടുതൽ നേടിയത്. യുഡിഎഫ് സ്ഥാനാർഥി സുനിൽ ലാലൂരിന് 28.98 ശതമാനം വോട്ടും ബിജെപി സ്ഥാനാർഥി ലോജനൻ അമ്പാട്ടിന് 21.96 ശതമാനവും വോട്ട് ലഭിച്ചു.

കൂടുതൽ പോസ്റ്റൽ വോട്ടും (1633) സി.സി.മുകുന്ദനാണ്. സുനിൽ ലാലൂരിന് 1120 , ലോജനൻ അമ്പാട്ടിന് 526 പോസ്റ്റൽ വോട്ടുകളുമാണ് ലഭിച്ചത്. നോട്ട വിഭാഗത്തിൽ 830 വോട്ടുകളാണ് കിട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com