ADVERTISEMENT

തൃശൂർ∙ കാൽനൂറ്റാണ്ടു കൊണ്ട് ചേലക്കരയ്ക്കു കൈവന്ന വികസന ഗതിവേഗത്തിന്റെ അമരക്കാരൻ കെ.രാധാകൃഷ്ണൻ തന്നെയാണ്. അടിസ്‌ഥാന സൗകര്യവികസനത്തിലും വിദ്യാഭ്യാസ രംഗത്തും രാ‌ധാകൃ‌ഷ്ണൻ കൊണ്ടുവന്ന മാറ്റങ്ങൾ വലിയ തുടക്കമായിരുന്നു. മണ്ഡലത്തെ ഇത്രത്തോളം അറിയാവുന്ന അധികം ജനപ്രതിനിധികൾ ഉണ്ടാകില്ല.

മായന്നൂർ പാലം, ചീരക്കുഴി പാലം, തിരുവില്വാമലയിലെ മോഡൽ റസി‍‍ഡൻഷ്യൽ സ്കൂൾ, ചേലക്കര ഗവ പോളിടെക്നിക് കോളജ്, പഴയന്നൂർ ഐഎച്ച്ആർ‍ഡി കോളജ്, കിള്ളിമംഗലം കോളജ്, ദേശമംഗലം ഐടിഐ, വിവിധ കെഎസ്ഇബി സബ് സ്റ്റേഷനുകൾ, തടയണകൾ തുടങ്ങിയവയെല്ലാം കെ. രാധാകൃഷ്ണന്റെ കാലത്തെ വികസന നേട്ടങ്ങളിൽ ചിലതാണ്. വികസന പദ്ധതികൾ നടപ്പാക്കാൻ മുൻഗണനാക്രമമില്ലെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നുമാണു കെ. രാധാകൃഷ്ണന്റെ നിലപാട്. തദ്ദേശസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കും. കാർഷിക മേഖലയുടെ വികസനത്തിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതികൾ കൊണ്ടുവരും. നിലവിലുള്ള പദ്ധതികളുടെ തുടർച്ചയുമുണ്ടാകും. കൂടുതൽ പദ്ധതികൾക്കായി ഗൃഹപാഠം നടത്തും . രാധാകൃഷ്ണൻ ശ്രദ്ധയൂന്നുന്ന ചില മേഖലകളിലൂടെ..

∙ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻഗണന നൽകി നടപ്പാക്കും. ആരോഗ്യകേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കും.
∙ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആയി ചേലക്കര മണ്ഡലത്തെ മാറ്റിയെടുക്കാൻ വിദ്യാഭ്യാസ രംഗത്ത് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനിയും സ്ഥാപനങ്ങൾ കൊണ്ടു വരാൻ ശ്രമിക്കും.
∙കാർഷിക മേഖലയിലെ സമഗ്ര വികസനത്തിന് പര്യാപ്തമായ പദ്ധതികൾ ആവിഷ്കരിക്കും. നെൽകൃഷിക്കും പച്ചക്കറിക്കും ഗുണപ്രദമായ പദ്ധതികൾ വരും. ഉത്പാദനത്തിനൊപ്പം വിപണനത്തിനും സൗകര്യമുണ്ടാക്കും.
∙ജല സ്രോതസ്സുകൾ പ്രയോജനപ്പെടുത്തി ശുദ്ധജല ക്ഷാമം പരിഹരിക്കാനും ജലസേചനത്തിന് പര്യാപ്തമായ പദ്ധതികൾ നടപ്പാക്കാനും ശ്രമിക്കും. ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും ജലസമൃദ്ധി പ്രയോജനപ്പെടുത്തും.
∙ചെറുകിട വ്യവസായ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വ്യാവസായിക പുരോഗതി ഉറപ്പാക്കും. യുവാക്കളെ വ്യാവസായിക മേഖലയിലേക്ക് ആകർഷിക്കാനുതകുന്ന പദ്ധതികൾ നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com