ADVERTISEMENT

കൊടുങ്ങല്ലൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് കയ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ വീടുകളിൽച്ചെന്ന് തപാൽ വോട്ട് ചെയ്യിച്ച സർക്കാർ ജീവനക്കാർക്കും ബൂത്ത് ലവൽ ഓഫിസർമാർക്കും പ്രതിഫലവും അലവൻസും ലഭിച്ചില്ലെന്നു പരാതി. മാർച്ച് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണു മൈക്രോ ഒബ്സർവർ, പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, സിവിൽ പൊലീസ് ഓഫിസർ, വിഡിയോഗ്രഫർ, ബൂത്ത് ലവൽ ഓഫിസർ എന്നിവരടങ്ങുന്ന സംഘം 80 പിന്നിട്ടവരുടെയും കോവിഡ് ബാധിതരുടെയും ഭിന്നശേഷിക്കാരുടെയും വീടുകളിലേക്കു പോയി വോട്ട് രേഖപ്പെടുത്തി വാങ്ങിയത്.

ഓരോ സംഘവും നൂറിൽപരം വീടുകളിൽ പോയി. വാഹന അലവൻസ്, ബത്ത എന്നീ ആവശ്യങ്ങൾ‍ക്കായുള്ള ഫണ്ട് അനുവദിച്ചതായി കലക്ടർ നേരത്തേ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പു വിഭാഗവുമായി ബന്ധപ്പെട്ടപ്പോഴും കൊടുങ്ങല്ലൂർ അടക്കം എല്ലാ താലൂക്കുകളിലെയും തുക വിതരണം ചെയ്തതായാണ് അറിയിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. കൊടുങ്ങല്ലൂർ ഒഴിച്ചുള്ള എല്ലാ താലൂക്കുകളിലും ജീവനക്കാർക്ക് ജൂലൈയിൽ പ്രതിഫല തുക വിതരണം ചെയ്തതായും ജീവനക്കാർ  പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com