വടക്കാഞ്ചേരി: രണ്ടാം പ്ലാറ്റ്ഫോം ഉയരംകൂട്ടൽ തുടങ്ങി
Mail This Article
×
വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ഉയരംകൂട്ടുന്ന ജോലികൾക്ക് തുടക്കമായി. ഒരുകോടി രൂപയാണ് റെയിൽവേ അനുവദിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമിന്റെ ഉയരം 84 സെന്റീമീറ്ററായാണ് ഉയർത്തുക. 6 മാസം കൊണ്ട് പണി പൂർത്തിയാക്കും.
ഒന്നാം പ്ലാറ്റ് ഫോം വർഷങ്ങൾക്കു മുമ്പ് ഉയർത്തിയിരുന്നു. രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവും റെയിൽപാളവും പ്ലാറ്റ്ഫോമും തമ്മിലുള്ള അകലവും മൂലം 2 യാത്രക്കാർ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ വീണ് മരിച്ചിട്ടുണ്ട്. ഒട്ടേറെ പേർക്ക് വീണു പരുക്കേൽക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.