ADVERTISEMENT

ചാലക്കുടി ∙ കണ്ണംകുളം നിറയ്ക്കാനായി കനാൽ വഴി ഒഴുകിയ ജലം ലക്ഷ്യസ്ഥാനത്തെത്താൻ എടുത്തതു നാലു ദിവസം. ഇതിനിടെ കനാൽ കരകവിഞ്ഞു ജലം കൂടപ്പുഴ, വെട്ടുകടവ് ഭാഗങ്ങളിൽ റോഡിലും പറമ്പുകളിലും നിറഞ്ഞു. വെള്ളം ഉയർന്നത്. കനാലിലെ തടസ്സങ്ങൾ നീക്കാത്തതാണു വെള്ളപ്പൊക്കത്തിനു സമാനമായ അവസ്ഥയിൽ കനാൽ കരകവി‍യാൻ കാരണം. നഗരസഭയിലെ ജനപ്രതിനിധികളും പ്രദേശവാസികളും ജലമെത്തിക്കാൻ ആവശ്യപ്പെട്ടു തുടർച്ചയായി അധികൃതരെ സമീപിച്ചതോടെയാണു 4 ദിവസം മുൻപ് കനാൽ വഴി വെള്ളം തുറന്നു വിട്ടത്.

ഇതോടെ കൂടപ്പുഴ, വെട്ടുകടവ് മേഖലയിലെ കനാൽ പുറമ്പോക്കിലെ വീടുകളിലും സമീപത്തെ പറമ്പുകളിലും വെള്ളം കയറുകയായിരുന്നു. കൂടപ്പുഴ ചിറയ്ക്കൽ മധുസൂദനന്റെ പറമ്പിനോടു ചേർന്നു തോടിന്റെ വശത്തു നിർമിച്ച സംരക്ഷണ ഭിത്തി ഭാഗികമായി തകർന്നു.2018ലെ പ്രളയത്തിൽ ഇടിഞ്ഞ ഭാഗമാണ് ഇദ്ദേഹം സ്വന്തം ചെലവിൽ കെട്ടി സംരക്ഷിച്ചിരുന്നത്.

ഏകദേശം അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുൻ വർഷവും കനാലിലൂടെ തുറന്നു വിട്ട വെള്ളം കര കവിഞ്ഞൊഴുകി നാശനഷ്ടമുണ്ടായിരുന്നു. കനാൽ പുറമ്പോക്കിലെ ശോച്യാവസ്ഥയിലുള്ള വീടുകൾ തകരുമെന്ന ആശങ്കയും ശക്തമാണ്. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനമാണു കനാൽ കവിഞ്ഞൊഴുകാൻ കാരണമെന്നാണു നാട്ടുകാരുടെ ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com