ADVERTISEMENT

തൃശൂർ ∙ വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക മാറ്റിവച്ച് രാജ്യം നിലനിൽക്കണമെന്ന ബോധ്യമാണ് രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടതെന്നും അത് ഉറച്ച ശബ്ദത്തിൽ പറയാൻ മുസ്‌ലിം ലീഗിനു കഴിയുമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത ശക്തിപ്പെടുത്തൽ പാർട്ടികൾ മുഖ്യ അജൻഡയായി കാണണം. സമൂഹത്തിലെ ഭൂരിപക്ഷവും വർഗീയതയെ എതിർക്കുന്നവരാണ്.

പക്ഷേ, പലപ്പോഴും അവരുടെ ശബ്ദം ആരും കേൾക്കാറില്ല. സാമുദായികമായി വേർതിരിവ് നടത്തുന്നവർക്കെതിരെ തൃക്കാക്കരയിലെ ജനങ്ങൾ നടത്തിയ വിധിയെഴുത്ത് ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചുവെന്നതല്ല, ഇറക്കിയ വിഷപ്പാമ്പുകളെയെല്ലാം തിരികെ കൂട്ടിൽ കയറ്റിയതാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന്റെ പ്രസക്തിയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആ വിഷം ഇവിടെ ഏശില്ലെന്ന് തൃക്കാക്കര കാണിച്ചു കൊടുത്തതായും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എംപി, എംഎൽഎമാരായ എം.കെ. മുനീർ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, എം. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്ദുറഹ്മാൻ കല്ലായി, സി.പി. ചെറിയ മുഹമ്മദ്, അബ്ദുറഹ്മാൻ രണ്ടത്താണി, സുഹറ മമ്പാട്, സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, സി.എം. സാദിഖലി, ഇ.പി. കമറുദ്ദീൻ, എം. റഹ്മത്തുല്ല,

ടി.എം. സലീം, പി.എം. നവാസ്, എം.പി. കുഞ്ഞിക്കോയ തങ്ങൾ എന്നിവർ പ്രസംഗിച്ചു.രാവിലെ സൗഹൃദ സംഗമത്തിൽ സാംസ്കാരിക രംഗത്തെ പ്രമുഖരുമായി സയ്യിദ് സാദിഖലി തങ്ങൾ ആശയസംവാദം നടത്തി. ആർച്ച് ബിഷപ് മാർ അപ്രേം, പി. ചിത്രൻ നമ്പൂതിരിപ്പാട്, ആലങ്കോട് ലീലാകൃഷ്ണൻ, ബാലചന്ദ്രൻ വടക്കേടത്ത്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം അസി. സെക്രട്ടറി രവികുമാർ, കല്യാൺ സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ,

എസ്എൻഡിപി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, സംഗീത സംവിധായകൻ വിദ്യാധരൻ, ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംവിധായകൻ അമ്പിളി, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, ജമാ അത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി, ബഷീർ ഫൈസി ദേശമംഗലം എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com