കലാമണ്ഡലത്തിൽ ആദ്യമായി പെൺകുട്ടികളുടെ കഥകളി അരങ്ങേറ്റം
Mail This Article
×
ചെറുതുരുത്തി∙ കേരള കലാമണ്ഡലത്തിൽ ആദ്യമായി പെൺകുട്ടികളുടെ കഥകളി അരങ്ങേറ്റം നടന്നു. കലാമണ്ഡലത്തിലെ ബിരുദാനന്തരബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായി കഥകളി ഉപവിഷയമാക്കി പഠിച്ച മോഹിനിയാട്ടം വിദ്യാർഥിനികളായ ദേവിക, സ്നേഹ, അഞ്ജലി, രേഷ്മ എന്നിവരാണ് കലാമണ്ഡലം കൂത്തമ്പലത്തിൽ കഥകളി തെക്കൻ കളരിയിൽ അരങ്ങേറ്റം കുറിച്ചത്. കഥകളി വേഷം തെക്കൻ കളരി വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം രവികുമാറിന്റെ ശിക്ഷണത്തിലാണ് ഇവർ കഥകളി അഭ്യസിച്ചത്.
കോട്ടയത്ത് തമ്പുരാന്റെ കല്യാണസൗഗന്ധികം കഥയിൽ പാഞ്ചാലിയുടെ ആവശ്യപ്രകാരം ഭീമസേനൻ സൗഗന്ധികപുഷ്പങ്ങൾ അന്വേഷിച്ചു പോകുന്നതുവരെയുള്ള രംഗത്തിൽ ഭീമനും പാഞ്ചാലിയുമായിട്ടാണ് ഇവർ അരങ്ങിൽ എത്തിയത്. കഥകളി സംഗീതത്തിൽ ബിരുദാനന്തര വിദ്യാർത്ഥിനിയായ ലക്ഷ്മി പ്രിയനും അരങ്ങേറ്റം കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.