ADVERTISEMENT

മേലൂർ ∙ മരച്ചീനിക്കൃഷിക്ക് ഫംഗസ് ബാധ. പൂലാനി വിഷ്ണുപുരത്തിനു സമീപം ചമ്മട്ട സദാശിവന്റെ കൃഷിയിടത്തിലാണ് ഫംഗസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വിളവെടുക്കാൻ പാകമായവയിലാണെങ്കിൽ, ഇത്തവണ മാസങ്ങൾ മാത്രം പ്രായമായ ചെടികളിലാണു ഫംഗസുള്ളത്. തളിരിലകൾ ചുരുങ്ങുകയും കാണ്ഡഭാഗത്തിന്റെ വരൾച്ച മുരടിക്കുകയും ചെയ്തു. 

കേന്ദ്ര കാർഷിക വിജ്ഞാന കേന്ദ്രം നടത്തിയ പരിശോധനയിൽ ഫ്യൂസേരിയ എന്ന കുമിളാണു കൃഷിയെ ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തി. തുടക്കത്തിൽ പട്ടാളപ്പുഴുവിന്റെ ശല്യമുണ്ടായിരുന്നെങ്കിലും കൃഷി വകുപ്പിന്റെ ഇടപെടലിൽ നിയന്ത്രണ വിധേയമായി. പൂലാനിയിൽ മാത്രം 200 ഏക്കർ ഭൂമിയിൽ കൃഷിയിറക്കിയിട്ടുണ്ട്. കൃഷി രക്ഷിക്കാൻ അധികൃതർ ഇടപെടണമെന്നു കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com