പെണ്‍ചിറകുകള്‍ വരയുടെ ആകാശമൊരുക്കി; ലൗ ആന്‍ഡ് കെയര്‍ പ്രദര്‍ശനം
Mail This Article
ചാലക്കുടി ∙ ചിത്രകാരികളുടെ രാജ്യാന്തര കൂട്ടായ്മയായ വിമൻസ് വിങ്സ് രാജ്യാന്തര വനിതാ ദിനത്തിൽ ചോല ആർട് ഗാലറിയിൽ 100 ലധികം ചിത്രകാരികളുടെ ചിത്രപ്രദർശനം ഒരുക്കി. ലൗ ആന്‍ഡ് കെയര്‍ എന്നു പേരിട്ട പ്രദര്‍ശനം മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് ആശ ജാവേദ് ഉദ്ഘാടനം ചെയ്തു. വിമൻസ് വിങ്സ് കൺവീനർ കെ.വി.അജിത അധ്യക്ഷത വഹിച്ചു.
ലളിതകലാ അക്കാദമി അവാർഡ് ജേതാവ് ബിജി ഭാസ്കർ, മിസിസ് ഇന്ത്യ എർത്ത് ഫസ്റ്റ് റണ്ണർ അപ്പ് ഹേമ ജയിംസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. വിമൻസ് വിങ്സ് ക്യൂറേറ്റർ ഫോറിന്റോ ദീപ്തി, നഗരസഭ വാർഡ് കൗൺസിലർ വി.ജെ. ജോജി, ലേഡീസ് ക്ലബ് പ്രസിഡന്റ് മല്ലിക കൃഷ്ണകുമാർ, കൃഷ്ണകുമാർ അമരിയിൽ,സുരേഷ് മുട്ടത്തി, വിമൻസ് വിങ്സ് കോ - ഓഡിനേറ്റർ മിനു മോഹൻ എന്നിവർ പ്രസംഗിച്ചു.
ബെസ്റ്റ് കോ- ഓഡിനേറ്ററായി സുനിതനൗഷാദിനെയും ഹസിതയെയും തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നൂറോളം ചിത്രകാരികൾ ലൗ ആൻഡ് കെയർ വിഷയത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങളാണു പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രദർശനം 12നു സമാപിക്കും. പ്രവേശനം സൗജന്യമാണ്.