ADVERTISEMENT

തൃപ്രയാർ∙ 560 മത്സ്യത്തൊഴിലാളികൾക്കു വിഷുക്കോടിയും കൈനീട്ടവും നൽകി ചലച്ചിത്രതാരം സുരേഷ് ഗോപി. ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി ബീച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ചടങ്ങിനെത്തിയ ഏകദേശം 1500 പേർക്ക് വിഷുക്കൈനീട്ടവും നൽകിയാണ് അദ്ദേഹം മടങ്ങിയത്. അദാനിയുടെയും അംബാനിയുടെയും പണമല്ല, കഷ്ടപ്പെട്ട് അധ്വാനിച്ചും അഭിനയിച്ചും കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് ജീവകാരുണ്യത്തിനായി നൽകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇന്നു നേത്രശസ്ത്രക്രിയയ്ക്കു വിധേയയാകുന്ന ഹരിത പിള്ളയെന്ന പെൺകുട്ടി താരത്തെ കണ്ട് അനുഗ്രഹം വാങ്ങാനെത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, കൊടിയുമ്പുഴ ദേവസ്വം പ്രസിഡന്റ് നാരായണൻ, സെക്രട്ടറി പീതാംബരൻ, ലോചനൻ അമ്പാട്ട്, സി.ആർ. രാജേഷ്, വിജയൻ പനക്കൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com