ADVERTISEMENT
മുളങ്കുന്നത്തുകാവ്∙ സ്പിക്മാകേയുടെ സഹകരണത്തോടെ, ബംഗാളിന്റെ തനത് നാടൻ കലാരൂപമായ ചാവുനൃത്തം കുലപതി മുൻഷി വിദ്യാമന്ദിറിൽ അരങ്ങേറി. മുഖംമൂടി എന്നാണ് ചാവു എന്ന പദത്തിനർഥം. പേര് അന്വർഥമാക്കുംവിധം വലിയ മുഖംമൂടി അണിഞ്ഞ പുരുലിയ ചാവുനൃത്തമാണ് അരങ്ങേറിയത്.  തമൽ കാന്തി രജക്കിന്റെ നേതൃത്വത്തിൽ 16 കലാകാരന്മാർ അവതരിപ്പിച്ച നൃത്തം കാണികൾക്ക് വേറിട്ട അനുഭവമായി.
നൃത്ത, ആയോധന കലകളുടെ സംയോജനമാണ് ഇൗ നൃത്തരൂപം.  മാഹുരി, ഷെഹനായ് തുടങ്ങിയ സംഗീത ഉപകരണങ്ങളും ധോൽ, ധുംസ എന്നീ വാദ്യോപകരണങ്ങളും നൃത്തത്തിന് അകമ്പടിയാകും. രാമായണം, മഹാഭാരതം എന്നിവയിൽനിന്നുള്ള ഭാഗങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളുമാണ് കഥാതന്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com