മാള സ്വദേശി പി.ഡി.ഷീന മേജർ ജനറൽ പദവിയിൽ
Mail This Article
മാള ∙ ഇന്ത്യൻ മിലിറ്ററി നഴ്സിങ് സർവീസിലെ മേജർ ജനറലായി മാള വടമ സ്വദേശി പി.ഡി. ഷീന. ഡൽഹി ആർമി റിസർച് ആൻഡ് റഫറൽ ഹോസ്പിറ്റലിലെ പ്രിൻസിപ്പൽ മേട്രനായി സ്ഥാനമേറ്റ ഷീന വടമ ചേര്യേക്കര ജോയിയുടെ ഭാര്യയാണ്.1985ൽ മിലിറ്ററി നഴ്‌സിങ് സർവീസിൽ പ്രവേശിച്ച ഷീന 1994 ൽ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് ഓങ്കോളജി നഴ്‌സിങ്ങിൽ സ്പെഷ്യലൈസേഷൻ നേടി.
വിവിധ സായുധ സേനാ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചു. 2012ൽ പുണെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. 2012 ൽ അഡ്മിനിസ്‌ട്രേറ്റീവ് അപ്പോയിന്റ്‌മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കശ്മീരിലെ ഉധംപുർ നോർത്തേൺ കമാൻഡ് ഹോസ്പിറ്റലിന്റെ ബ്രിഗേഡിയർ പ്രിൻസിപ്പൽ മേട്രനായും ഷീന സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമിയിൽ തിരഞ്ഞെടുക്കപ്പെട്ട 2 മേജർ ജനറൽ നഴ്സിങ് ഓഫിസർമാരിൽ ഒരാളാണ് ഷീന.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local