മുത്തശ്ശി ആലിന് രണ്ടാം ഘട്ട ചികിത്സ
Mail This Article
×
തൃശൂർ ∙ വടക്കുന്നാഥ ക്ഷേത്രത്തിലെ മുത്തശ്ശി ആലിനു രണ്ടാംഘട്ട ചികിത്സ തുടങ്ങി. കട വേരുകൾക്കു ക്ഷതം സംഭവിക്കാതെ ഇന്നലെ ആലിന്റെ ചുറ്റും വൃത്തിയാക്കി. തുടർന്നായിരുന്നു ജൈവ ചികിത്സ. പുതിയതായി വന്നിട്ടുള്ള വേരുകൾ ബലപ്പെടുത്തുക, മരത്തിന്റെ തൊലിയുടെ പുറത്തുള്ള ഫംഗസുകൾ നശിപ്പിക്കുക, തടിയിൽ പുതുതായി മുളച്ച നാമ്പുകൾക്കു കൂടുതൽ കരുത്തു നൽകുക തുടങ്ങിയവയാണു നടത്തിയത്.
ഇതിനായി പീച്ചിയിലെ കേരള വനം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ തയാറാക്കിയ ജൈവ മരുന്നുകളാണു ഉപയോഗിച്ചത്. ആലിന്റെ തൊലിപ്പുറത്തുള്ള ഫംഗസുകളെ നശിപ്പിക്കാൻ ജൈവവളം തളിച്ചു. ഇതോടൊപ്പം പുതിയ തളിരിലകൾക്കു പച്ച നിറം ഉൾപ്പെടെ കൂടുതലായി ലഭിക്കാനുള്ള ചികിത്സയും നടത്തി. ഇനി മൂന്നാഴ്ചയ്ക്കു ശേഷം മൂന്നാം ഘട്ട ജൈവ ചികിത്സ നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.