ADVERTISEMENT

ഗുരുവായൂർ∙ക്ഷേത്രത്തിൽ മേളം, പഞ്ചവാദ്യം,തായമ്പക, കാഴ്ചശീവേലി, വിളക്കെഴുന്നള്ളിപ്പ്,ദീപസ്തംഭത്തിന് സമീപം നാണയപ്പറ സമർപ്പണം, കലാപരിപാടികൾ എന്നിവയോടെ ഗുരുവായൂരിലെ വ്യാപാരികളുടെ വകയായി ഏകാദശി വിളക്ക് ആഘോഷിച്ചു. ഇന്ന് ഇ.ടി.സോമസുന്ദരൻ പൂർണിമ ടൂറിസ്റ്റ് ഹോം വക ഏകാദശി വിളക്കാണ്. 

നാളെ പോസ്റ്റൽ ജീവനക്കാരുടെ ഏകാദശി വിളക്ക് സന്ധ്യയ്ക്ക് നെയ്‌വിളക്ക് തെളിച്ച് ആഘോഷിക്കും. കാലത്ത് ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം അകമ്പടിയാകും. ഉച്ചകഴിഞ്ഞ് പല്ലാവൂർ ശ്രീധരൻ മാരാർ നയിക്കുന്ന പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, സന്ധ്യയ്ക്ക് തായമ്പക എന്നിവയുണ്ടാകും. 

സന്ധ്യയ്ക്ക് കിഴക്കുഭാഗത്തെ വിളക്കുകൾ നെയ് നിറച്ച് തെളിക്കും. രാത്രി 9ന് പഞ്ചവാദ്യത്തോടെ വിളക്ക് എഴുന്നള്ളിപ്പ്. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ തപാൽ ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ. രാത്രി 7.30ന് വർഷ കണ്ണന്റെ സംഗീതാർച്ചന. 

ഏകാദശി വിളക്ക് ഇന്ന്
ഗുരുവായൂർ ക്ഷേത്രം : ഇ.ടി.സോമസുന്ദരൻ പൂർണിമ ടൂറിസ്റ്റ് ഹോം വക ഏകാദശി വിളക്ക്. വിളക്ക് എഴുന്നള്ളിപ്പ് രാത്രി 9.00.

ചെമ്പൈ സംഗീതോത്സവം
ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം : ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ, അധ്യക്ഷൻ ഡോ.വി.കെ.വിജയൻ 6.00,ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീതജ്ഞൻ മധുരൈ ടി.എൻ.ശേഷഗോപാലന് സമ്മാനിക്കുന്നു 7.00, സംഗീത കച്ചേരി മധുരൈടി.എൻ.ശേഷഗോപാലൻ 8.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com