ADVERTISEMENT

തൃശൂർ ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി തൃശൂർ സ്റ്റാൻഡിൽ നിന്നു വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നു. തൃശൂരിൽ നിന്നു കൊച്ചി (സാഗർ റാണി), നെല്ലിയാമ്പതി, മലക്കപ്പാറ, കാന്തല്ലൂർ എന്നിവിടങ്ങളിലേക്കാണു യാത്ര. സാഗർ റാണി യാത്രയാണ് ആദ്യം. മറ്റന്നാൾ രാവിലെ 11.30നു പുറപ്പെട്ടു രാത്രി 9.30ന് തിരികെ തൃശൂരിലെത്തും. ഇതോടൊപ്പം ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10ന് തിരിച്ചെത്തുന്ന പ്രത്യേക സാഗർ റാണി സർവീസുമുണ്ട്.

നെല്ലിയാമ്പതിയിലേക്ക് ഈ മാസം 10, 16, 17, 23, 25, 26, 27, 30, 31 തീയതികളിലാണു ഉല്ലാസ യാത്ര. ഈ ദിവസങ്ങളിൽ രാവിലെ 7ന് പുറപ്പെട്ടു രാത്രി 7നു തിരികെയെത്തും. മലക്കപ്പാറയിലേക്കു 10, 17, 24, 30, 31 തീയതികളിലാണു സർവീസ്. രാവിലെ 6.45നു പുറപ്പെട്ടു രാത്രി 8.30നു തിരികെ തൃശൂരിലെത്തും. കാന്തല്ലൂരിലേക്കു 17, 23, 25, 31 തീയതികളാണു ഉല്ലാസ യാത്ര. പുലർച്ചെ 5ന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 2ന് തിരികെയെത്തും. ടിക്കറ്റുകൾ ബുക്ക് ചെയ്യണം: 96560 18514.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com