മൂന്നിടത്ത് കരിങ്കൊടി; 10 പേർ അറസ്റ്റിൽ
Mail This Article
വടക്കാഞ്ചേരി ∙ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൂന്നിടത്ത് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി വീശി പ്രതിഷേധിച്ചു. രാവിലെ കിലയിലെ പ്രഭാത യോഗം കഴിഞ്ഞ് ചേലക്കര മണ്ഡലത്തിലെ സദസ്സിനായി ചെറുതുരുത്തിയിലേക്കു പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ വടക്കാഞ്ചേരി ടൗണിലും ഉത്രാളിക്കാവിനു സമീപവും വാഴക്കോട്ടുമാണു കരിങ്കൊടി പ്രതിഷേധം നടന്നത്.
ഉത്രാളിക്കാവിനു സമീപം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പി.എൻ.വൈശാഖ്, ജില്ലാ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ സന്ധ്യ കൊടയ്ക്കാടത്ത്, ജില്ലാ സെക്രട്ടറി സാജിത്ത് അഹമ്മദ്, മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ എന്നിവരെയും വാഴക്കോട്ട് കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് ചേലക്കര മണ്ഡലം ഭാരവാഹികളായ അഖിലേഷ്, ഗോകുൽ,അലവി,ഗണേശ്,സാരങ്, ശ്രീജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ടൗണിൽ കോടതിക്കു മുൻവശത്തും നവകേരള സദസ്സിന്റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.