പീഡനക്കേസിൽ തടവ് ശിക്ഷ
Mail This Article
×
ഇരിങ്ങാലക്കുട∙ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവിനും രണ്ടര ലക്ഷം രൂപ പിഴയും അതിവേഗ സ്പെഷൽ കോടതി ശിക്ഷ വിധിച്ചു. നാട്ടിക സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ ബിജുവിനാണ്(41) അതിവേഗ സ്പെഷൽ കോടതി ജഡ്ജ് സി.ആർ.രവിചന്ദർ ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വിജു വാഴക്കാല, കെ.എൻ.സിനിമോൾ എന്നിവർ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ആർ.രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.