5 അടി താഴ്ത്തി കുഴിച്ചിട്ട ഗെയിൽ പൈപ്പ് ലൈൻ ഉയർന്ന നിലയിൽ; ആശങ്ക
Mail This Article
×
മുല്ലശേരി ∙ കോൾപ്പടവിലൂടെ കടന്നുപോകുന്ന ഗെയിൽ വാതക പൈപ്പ് പുറത്തേക്കു കാണാവുന്ന രീതിയിൽ ഉയർന്നുവന്നത് ആശങ്കയ്ക്കിടയാക്കുന്നു. മതുക്കര തെക്കെ കോൾപ്പടവിലാണ് സംഭവം. 5 അടി താഴ്ത്തി കുഴിച്ചിട്ട പൈപ്പുകളാണ് ഉയർന്ന് കാണുന്ന രീതിയിലായത്.
പൈപ്പിനുള്ളിലൂടെ കടന്നുപോകുന്ന വാതകത്തിന്റെ മർദം കൂടിയതാണ് പൈപ്പ് ഉയരാൻ കാരണമെന്നാണ് സൂചന. 200 മീറ്റർ ദൂരത്തിലാണ് പൈപ്പ് ഉയർന്നിരിക്കുന്നത്. വിദഗ്ധ സംഘം പരിശോധന നടത്തി ആശങ്ക ദുരീകരിക്കണമെന്നാണ് ആവശ്യം. എന്നാൽ പൈപ്പ് ഉയർന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്യുകയാണ് ഗെയിൽ അധികൃതർ ചെയ്യുന്നത്. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ കൃഷിയിറക്കാൻ കഴിയാത്തത് കർഷകരെ വലയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.